സഞ്ചി ഒന്നിന് 25 ഫിൽസ്

ദുബൈ: ഒറ്റത്തവണ ഉപയോഗിക്കുന്ന സഞ്ചികൾക്ക് താരിഫ് ഈടാക്കുന്ന നടപടിയിൽ പ്ലാസ്റ്റിക് അല്ലാത്തവയും ഉൾപെടുമെന്ന് ദുബൈ മുനിസിപാലിറ്റി. മലിനീകരണം കുറക്കുന്നതിനായി ജൂലൈ ഒന്ന് മുതൽ നടപ്പിലാക്കുന്ന പദ്ധതിയിൽ ഉപഭോക്താവ് ഒരോ കവറിനും 25ഫിൽസ് വീതമാണ് നൽകേണ്ടത്. പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക് സഞ്ചികൾ ഉപയോഗിക്കുമ്പോൾ മാത്രമാണ് താരിഫ് ഉണ്ടാവുകയെന്നാണ് നേരത്തെ പ്രചരിച്ചിരുന്നത്. ഇക്കാര്യത്തിലാണ് മുനിസിപാലിറ്റി വിശദീകരണം നൽകിയിരിക്കുന്നത്.

57 മൈക്രോമീറ്റർ കട്ടിയുള്ള പ്ലാസ്റ്റിക്, പേപ്പർ, ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക്, മറ്റു ബയോഡീഗ്രേഡബിൾ വസ്തുക്കൾ എന്നിവകൊണ്ട് നിർമ്മിക്കുന്ന ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ ബാഗുകൾക്കും നിർബന്ധിത താരിഫ് ബാധകമാകും.

എല്ലാ സ്റ്റോറുകളും ചാർജ് ഈടാക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. സ്റ്റോറുകൾക്ക് പുനരുപയോഗിക്കാവുന്ന ബദലുകൾക്ക് വ്യത്യസ്ത താരിഫ് ഇടാക്കാവുന്നതാണ്. സൗജന്യമായി കവറുകൾ നൽകാൻ സ്റ്റോറുകൾക്ക് ബാധ്യതയില്ല.

ഉപഭോക്താക്കളുടെ സ്വഭാവത്തിൽ പരിസ്ഥിതിയെ സംരക്ഷിക്കുന്ന രൂപത്തിൽ മാറ്റം വരുത്തുകയാണ് ലക്ഷ്യമെന്നതിനാലാണ് ഇത്തരത്തിൽ തീരുമാനമെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. ഫാർമസികൾ, ടെക്സ്റ്റൈൽസുകൾ തുടങ്ങി ഓൺലൈനിൽ സാധനങ്ങൾ എത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വരെ ഇത് ബാധകമായിരിക്കും. വിശദമായ സർവേകളുടെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനായി നടപടി സ്വീകരിച്ചത്.

പരിസ്ഥിതി ആഘാതം കുറക്കാൻ ഘട്ടംഘട്ടമായുള്ള നടപടികളുടെ ഭാഗമായാണ് ശക്തമായ നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. യു.എ.ഇയിലെ മറ്റു എമിറേറ്റുകളിലും സമാനമായ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.

Tags:    
News Summary - Dubai Municipality says tariffs for bags will include non-plastic items

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.