ദുബൈ: എമിറേറ്റിൽ പ്രവർത്തിക്കുന്ന പാർക്കുകളുടെ പ്രവർത്തന സമയം പുതുക്കി നിശ്ചയിച്ച് ദുബൈ മുനിസിപ്പാലിറ്റി. ലേക്സൈഡ് പാർക്കുകൾ, റസിഡൻഷ്യൽ പാർക്കുകൾ, കളി സ്ഥലങ്ങൾ എന്നിവക്കെല്ലാം ബാധകമായ സമയമാണ് ശനിയാഴ്ച പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ടുമുതൽ രാത്രി 11വരെയും വെള്ളി, ശനി ദിവസങ്ങളിലും എല്ലാ ഒഴിവുദിനങ്ങളിലും രാവിലെ എട്ടുമുതൽ പുലർച്ചെ 12 വരെയുമാണ് പ്രവർത്തന സമയം. കുടുംബ സൗഹൃദ വിനോദ പാർക്കുകൾ ധാരാളമുണ്ട് എമിറേറ്റിൽ. നിലവിലുള്ളതിന് പുറമെ പാർക്കുകൾ വിവിധ സ്ഥലങ്ങളിൽ ഒരുങ്ങുന്നുമുണ്ട്.
താമസിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമായി എമിറേറ്റിന്റെ ആകർഷണം വർധിപ്പിക്കുന്നതിനായാണ് പൊതു പാർക്കുകളും വ്യതിരിക്തമായ വിനോദ ഇടങ്ങളും നിർമിക്കുന്നത്. കഴിഞ്ഞ വർഷം അവസാന പാദത്തിൽ ദുബൈ മുനിസിപ്പാലിറ്റി അൽ വർഖ 1, 4 പ്രദേശങ്ങളിലായി 80 ലക്ഷം ദിർഹം ചെലവിൽ രണ്ട് പാർക്കുകൾ നിർമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.