ദുബൈ: പീപ്ൾസ് കൾച്ചറൽ ഫോറം ദുബൈ കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി അബ്ദുല്ല പൊന്നാനിയും സെക്രട്ടറിയായി അമീർ കോഴിക്കരയും തെരഞ്ഞെടുക്കപ്പെട്ടു.
ദുബൈയിൽ നടന്ന വാർഷിക ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ശിഹാബ് മണ്ണഞ്ചേരി ട്രഷററും യഥാക്രമം യൂസുഫ് വെളിയങ്കോട്, എ.ആർ നവാസ് കൊല്ലം, ബാബു കോഴിക്കര എന്നിവർ വൈസ് പ്രസിഡന്റുമാരും മുജീബ് പൊന്നാനി, അഷ്റഫ് ആരിക്കാടി, മുഹമ്മദ് റാഫി ആറ്റിങ്ങൽ എന്നിവർ ജോയന്റ് സെക്രട്ടറിമാരുമായാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. ഇസ്മായിൽ ആരിക്കാടി, സൈതലവി പട്ടാമ്പി, മുഹമ്മദ് മഅ്റൂഫ്, ഹകീം വഴക്കാലായി, അസീസ് സേട്ട്, ഷബീർ അകലാട്, നിഷാദ് കൊല്ലം, ആഷിഖ് അബൂബക്കർ ചുങ്കം, മുനീർ നന്നംപ്ര എന്നിവർ നാഷണൽ കൗൺസിൽ അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു. പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയാണ് ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ദുബൈയിൽ നടന്ന വാർഷിക കൗൺസിൽ പി.സി.എഫ് നാഷനൽ കമ്മിറ്റി പ്രസിഡന്റ് മൻസൂർ അലി പട്ടാമ്പി ഉദ്ഘാടനം ചെയ്തു. നാഷനൽ കമ്മിറ്റി അംഗം ഖാലിദ് ബംപ്രാണ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് മഅ്റൂഫ്, റഹീസ് കാർത്തികപ്പള്ളി, ഇസ്മായിൽ ആരിക്കാടി, അസീസ് ബാവ തിരുവമ്പാടി, അഷ്റഫ് ആരിക്കാടി, വി.ടി. ഷാഫി എന്നിവർ സംസാരിച്ചു. അസീസ് സേട്ടുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ അമീർ കോഴിക്കര സ്വാഗതം പറഞ്ഞു. ഷബീർ അകലാട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.