ദുബൈ: എമിറേറ്റിൽ ഡ്രോൺ ഗതാഗതം യാഥാർഥ്യമാക്കുന്നതിന് പദ്ധതി. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് സുപ്രധാന പദ്ധതി പ്രഖ്യാപനം നിർവഹിച്ചത്. സുപ്രധാന മേഖലകളിൽ നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിൽ ദുബൈയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പുതിയ സാമ്പത്തിക അവസരങ്ങൾ ലഭ്യമാക്കുന്നതിനും ഭാവിയിലേക്കായി വിവിധ മേഖലകളിലെ നൂതന സാങ്കേതിക ഗവേഷണത്തിലും വികസനത്തിലും ദുബൈയിലെ കേന്ദ്രം രൂപപ്പെടുത്തുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ശെശഖ് ഹംദാൻ ട്വിറ്ററിൽ കുറിച്ചു. പുതിയ ഡ്രോൺ സൊല്യൂഷനുകൾ വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനുമായി യു.എ.ഇയിലെയും വിദേശത്തെയും ഇന്നൊവേറ്റർമാർക്കും അനുബന്ധ സ്ഥാപനങ്ങൾക്കും ദുബൈ സിലിക്കൺ ഒയാസിസിൽ ഒരു പ്രത്യേക സ്ഥലം അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ആരോഗ്യം, സുരക്ഷ, ഷിപ്പിങ്, ഭക്ഷ്യ മേഖലകളിൽ ഡ്രോൺ ഗതാഗത സാധ്യതകൾ വികസിപ്പിക്കാനാണ് പദ്ധതി. ഇതിലൂടെ കാർബൺ പുറന്തള്ളുന്നത് കുറക്കാനും പരിസ്ഥിതിക്ക് അനുയോജ്യമായ ഗതാഗത സംവിധാനം വികസിപ്പിക്കാനും സാധിക്കുമെന്ന് കരുതപ്പെടുന്നു. 2014ൽ ആരംഭിച്ച യു.എ.ഇ ഡ്രോൺസ് ഫോർ ഗുഡ് അവാർഡിൽ പങ്കെടുക്കാൻ 165 രാജ്യങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് കമ്പനികളെ ആകർഷിച്ച് യു.എ.ഇ ഇതിനകം ഇത്തരം ഗതാഗത സംവിധാനങ്ങളുടെ പരീക്ഷണം തുടങ്ങിയിട്ടുണ്ട്. ദുബൈ എയർപോർട്ട്സിെൻറയും എമിറേറ്റ്സ് എയർലൈൻ ഗ്രൂപ്പിെൻറയും ചെയർമാനും സി.ഇ.ഒയുമായ അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം ദുബൈ എയർഷോയിൽ നടന്ന പദ്ധതി ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.