ദുബൈ: ദുബൈ സർക്കാറിെൻറ ഉപഭോക്തൃ സംതൃപ്തി സർവേയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ദുബൈ പൊലീസ് അതിവേഗ സേവനവുമായി വീണ്ടും രംഗത്ത്. പൊലീസ് സ്മാർട്ട് സേവനങ്ങളിലൊന്നായ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വെറും അഞ്ചു മിനിറ്റിനകം നൽകാനുള്ള പുതിയ സംവിധാനം ആരംഭിച്ചു.
നേരേത്ത രണ്ടു മണിക്കൂർ സമയം ആവശ്യമായിരുന്ന സേവനമാണ് ഞൊടിയിടയിൽ ദുബൈ പൊലീസ് ഉറപ്പുവരുത്തുന്നത്. പൂർണമായും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എ.ഐ) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള ഇൗ സേവനം ഒന്നിലധികം ഭാഷകളിലും ലഭ്യമാണ്. ഇത് പ്രവർത്തനച്ചെലവ് 65 ശതമാനം കുറയ്ക്കും. ദുബൈ പൊലീസ് നൽകുന്ന സ്മാർട്ട് സേവനങ്ങളിലൊന്നാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സേവനം. വ്യക്തിഗത അഭ്യർഥനകൾ 100 ശതമാനം വിജയമാണെന്നും സേവനം നേടിയ ഉപയോക്താക്കൾക്ക് പരാതിക്കിട നൽകാതെ സർട്ടിഫിക്കറ്റ് നൽകാൻ കഴിയുന്നതായും പൊലീസ് അറിയിച്ചു.
യു.എ.ഇ നിവാസികൾക്ക് ചെറിയ ക്രിമിനൽ രേഖകളും സാമ്പത്തിക കേസുകളുമുള്ളവർക്ക് 'ക്ലിയറൻസ്' സർട്ടിഫിക്കറ്റ് നൽകുന്ന സംവിധാനം സ്മാർട്ടാകുന്നതിലൂടെ ജോലി കണ്ടെത്തുന്നതിനും സമൂഹവുമായി വീണ്ടും സംയോജിപ്പിക്കുന്നതിനും അവരെ സഹായിക്കുന്നത് അതിവേഗത്തിലാകുമെന്ന് ദുബൈ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്സ് അസിസ്റ്റൻറ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു.
നിസ്സാര സാമ്പത്തികപ്രശ്നങ്ങളുടെ ചരിത്രമുള്ള യു.എ.ഇ നിവാസികൾക്ക് തൊഴിലവസരങ്ങൾ നേടുന്നതിനും സമൂഹവുമായുള്ള അവരുടെ സംയോജനത്തിന് സംഭാവന നൽകുന്നതിനും സഹായിക്കുന്നതിനുള്ള ദുബൈ പൊലീസ് ജനറൽ കമാൻഡിെൻറ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭമെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിച്ച് യു.എ.ഇ നിവാസികളെ വിവിധ മേഖലകളിൽ ജോലി കണ്ടെത്തുന്നതിനും സമൂഹത്തിെൻറ വളർച്ചക്കും വികാസത്തിനും സമൃദ്ധമായി സംഭാവന ചെയ്യുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനും സഹായിക്കുന്ന പ്രത്യേക സംരംഭങ്ങൾ ആരംഭിക്കാൻ ദുബൈ പൊലീസ് ജനറൽ കമാൻഡ് ശ്രദ്ധാലുവാണ്. എല്ലാ വർഷവും ദുബൈ പൊലീസ് ആയിരക്കണക്കിന് സർട്ടിഫിക്കറ്റുകളാണ് നൽകിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.