കോ​പ്​ 28 വേ​ദി​യി​ൽ ദു​ബൈ പൊ​ലീ​സ്​ പ്ര​ദ​ർ​ശി​പ്പി​ച്ച പ​രി​സ്ഥി​തി സൗ​ഹൃ​ദ സ്മാ​ർ​ട്ട് ബോ​ട്ട്

12 പരിസ്ഥിതി സൗഹൃദ പദ്ധതികൾ പ്രദർശിപ്പിച്ച്​ ദുബൈ പൊലീസ്​

ദു​ബൈ: കോ​പ്​ 28 ഗ്രീ​ൻ സോ​ണി​ലെ ദു​ബൈ പൊ​ലീ​സ് സ്റ്റാ​ൻ​ഡി​ൽ 12 പാ​രി​സ്ഥി​തി​ക പ​ദ്ധ​തി​ക​ളു​ടെ പ്ര​ദ​ർ​ശ​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു.

പൊ​ലീ​സ്​ സേ​ന​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളും സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന പ​രി​സ്ഥി​തി സൗ​ഹൃ​ദ സം​വി​ധാ​ന​ങ്ങ​ളും പ​ദ്ധ​തി​ക​ളു​മാ​ണ്​ പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള​ത്.

ഊ​ർ​ജ ഉ​പ​ഭോ​ഗം കു​റ​ക്കു​ക, ഊ​ർ​ജ ഉ​പ​ഭോ​ഗം വൈ​വി​ധ്യ​വ​ത്ക​രി​ക്കു​ക, 2030ഓ​ടെ കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ കു​റ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളു​മാ​യി സം​വി​ധാ​നി​ച്ച സ​മ​ഗ്ര പ​ദ്ധ​തി​യാ​യ ‘സീ​റോ കാ​ർ​ബ​ൺ പൊ​ലീ​സ്​ ഫോ​ഴ്​​സ്​’ എ​ന്ന സം​രം​ഭ​മാ​ണ്​ ഇ​തി​ൽ ​പ്ര​ധാ​ന​മാ​യി​ട്ടു​ള്ള​ത്.

പ​രി​സ്ഥി​തി സൗ​ഹൃ​ദ വെ​ടി​മ​രു​ന്ന്, കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്​ കാ​ർ​ബ​ൺ ഫൂ​ട്ട്​​പ്രി​ന്‍റ്​ ട്രാ​ക്കി​ങ്​ സം​വി​ധാ​നം, സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ, വെ​ടി​മ​രു​ന്ന് എ​ന്നി​വ​യു​ടെ സു​സ്ഥി​ര നി​ർ​മാ​ർ​ജ​ന രീ​തി​ക​ൾ, സ്മാ​ർ​ട്ട് ഹോ​ഴ്‌​സ് സ്റ്റേ​ബി​ൾ പ്രോ​ജ​ക്‌​റ്റ്, ദു​ബൈ പൊ​ലീ​സ് പ​രി​സ്ഥി​തി സൗ​ഹൃ​ദ സ്മാ​ർ​ട്ട് ബോ​ട്ട്(​ഹ​ദ്ദാ​ദ്) എ​ന്നി​വ​യും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്.

ദു​ബൈ പൊ​ലീ​സ്​ ഓ​പ​റേ​ഷ​ൻ​സ് അ​ഫ​യേ​ഴ്‌​സ് അ​സി​സ്റ്റ​ന്റ് ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫും കോ​പ്​ 28 കോ​ൺ​ഫ​റ​ൻ​സി​നാ​യു​ള്ള സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് ഓ​പ​റേ​ഷ​ൻ​സ് ക​മ്മി​റ്റി​യു​ടെ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നു​മാ​യ മേ​ജ​ർ ജ​ന​റ​ൽ അ​ബ്ദു​ല്ല അ​ലി അ​ൽ ഗൈ​ത്തി ക​ഴി​ഞ്ഞ ദി​വ​സം പ്ര​ദ​ർ​ശ​നം സ​ന്ദ​ർ​ശി​ച്ചു. പൊ​തു സു​ര​ക്ഷ, സാ​മൂ​ഹി​ക ഐ​ക്യം, സു​സ്ഥി​ര വി​ക​സ​നം, ദു​ബൈ​യു​ടെ ആ​ഗോ​ള നി​ല​വാ​രം ഉ​യ​ർ​ത്ത​ൽ എ​ന്നി​വ​യി​ൽ പാ​രി​സ്ഥി​തി​ക സം​ര​ക്ഷ​ണ​ത്തി​ന്​ വ​ലി​യ പ്ര​ധാ​ന്യ​മാ​ണു​ള്ള​തെ​ന്ന്​ അ​ദ്ദേ​ഹം പ്ര​സ്താ​വി​ച്ചു.

Tags:    
News Summary - Dubai Police showcased 12 eco-friendly projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.