ദുൈബ: വയോധികർക്കും പ്രത്യേക ആവശ്യമുള്ളവർക്കും സേവനം വീട്ടുപടിക്കൽ എത്തി നൽകി ദുബൈ പൊലീസ് ജനസേവന പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നു. പൊലീസിെൻറ സേവനം, സഹായം, പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട ഇടപാടുകൾ എന്നിവ എന്തെങ്കിലും വേണ്ടി വന്നാൽ 901എന്ന നമ്പറിൽ വിളിക്കുക മാത്രമേ വേണ്ടതുള്ളൂ.രണ്ട് ഒഫീസർമാർ ആ വീടുകളിൽ എത്തും.
സേവനം പൂർത്തീകരിക്കാൻ ആവശ്യമായ ഉപകരണവും അവർ കൊണ്ടുവരും. ദുബൈ പൊലീസ് മേധാവി മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറിയുടെ നിർദേശാനുസരണമാണ് പുതിയ സംവിധാനമെന്ന് റാശിദീയ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ സഇൗദ് ഹമദ് ബിൻ സുലൈമാൻ പറഞ്ഞു. ഒൗനാക്ക് (നിങ്ങളുടെ സഹായത്തിന്) എന്ന പേരിൽ തുടക്കമിട്ട പദ്ധതി നിലവിൽ റാശിദിയ മേഖലയിൽ മാത്രമാണ്.
ഒൗദ്യോഗികമായി നടപ്പാക്കുന്നതിനു മുൻപ് സേവനം പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിരുന്നു. ആ കാലയളവിൽ 110 പേർ സേവനം പ്രയോജനപ്പെടുത്തി. വിജയകരമെന്ന് കണ്ടതോടെയാണ് ചൊവ്വാഴ്ച മുതൽ ഒൗനാക്ക് ആരംഭിച്ചത്്. എളുപ്പം സേവനം എത്തിക്കാൻ ലക്ഷ്യമിട്ട് പ്രത്യേക പരിഗണന ആവശ്യമുള്ള ജനങ്ങളുടെ പട്ടികയും െപാലീസ് തയ്യാറാക്കിയിട്ടുണ്ട്. 2020 ഒാടെ ദുബൈയെ സമ്പൂർണ സൗഹൃദ നഗരം ആക്കുന്നത് ലക്ഷ്യമിട്ടാണ് ഇൗ സേവനമെന്നും ബ്രിഗേഡിയർ സഇൗദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.