ദുബൈ: നവംബര്‍ മൂന്നു മുതല്‍ 10 വരെ ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ദുബൈ പ്രീമിയര്‍ പാഡല്‍ പി വണ്‍ ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഹെല്‍ത്ത് ആൻഡ് വെല്‍നസ് പാര്‍ട്ണര്‍മാരായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ ഭാഗമായ മെഡ്കെയര്‍ ഹോസ്പിറ്റല്‍സ് ആൻഡ് മെഡിക്കല്‍ സെന്ററുകളും ആസ്റ്റര്‍ ഫാര്‍മസിയും തിരഞ്ഞെടുക്കപ്പെട്ടു.
ദുബൈ സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്മാന് ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ആല് മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് ലോകത്തിലെ ഏറ്റവും മികച്ച 256 പുരുഷ -വനിത താരങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന ദുബൈ പ്രീമിയര്‍ പാഡല്‍ പി വണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കപ്പെടുന്നത്.
പങ്കാളിത്തത്തിന്റെ ഭാഗമായി മെഡ്കെയറും ആസ്റ്റര്‍ ഫാര്‍മസിയും ടൂര്‍ണമെന്റിലുടനീളം സമഗ്രമായ മെഡിക്കല്‍ സേവനങ്ങള്‍ നല്‍കും. കളിക്കാര്‍ക്ക് ഗ്രൗണ്ട് മെഡിക്കല്‍ സപ്പോര്‍ട്ട് മെഡ്കെയര്‍ നല്‍കും. പരിശീലനം ലഭിച്ച ഫിസിഷ്യന്മാര്, സ്പോര്‍ട്സ് മെഡിസിന് വിദഗ്ധര്‍, ഫിസിയോതെറപ്പിസ്റ്റുകള്‍ എന്നിവരുടെ സേവനം പ്രീ-ക്വാളിഫിക്കേഷന്‍ മുതല്‍ ഫൈനല്‍ മത്സരം വരെ കളിക്കാര്‍ക്ക് ലഭ്യമാക്കും.
അടിയന്തര മെഡിക്കല്‍ സഹായം ഉറപ്പുനല്കുന്നതിന്, രണ്ട് ആംബുലന്‍സുകള്‍ മത്സരവേദിയില്‍ ഉണ്ടായിരിക്കും. ഒന്ന് കളിക്കാര്‍ക്കും മറ്റൊന്ന് പൊതുജനങ്ങള്‍ക്കുമായി സജ്ജമാക്കും.
സ്പോര്‍ട്സ്, ഫിറ്റ്നസ് ടൂറിസം എന്നിവയുടെ ആഗോള ഹബായി മാറാനുള്ള ദുബൈയിയുടെ ലക്ഷ്യത്തെ പിന്തുണക്കുന്നതിനൊപ്പം സ്പോര്‍ട്സിലൂടെ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മെഡ് കെയറിന്റെയും ആസ്റ്ററിന്റെയും പ്രതിബദ്ധതയും ഈ സഹകരണം എടുത്തുകാണിക്കുന്നു. മേഖലയിലുടനീളം ആരോഗ്യകരവും സജീവവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ ദൗത്യത്തിന്റെ ഭാഗമായിക്കൂടിയാണ് ഈ പങ്കാളിത്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.