ദുബൈ: ഉപ്പുവെള്ളത്തിൽനിന്ന് വേർതിരിച്ച് പ്രതിദിനം 50 കോടി ഗാലൻ ശുദ്ധജലം ഉൽപാദിപ്പിക്കാനുള്ള ശേഷി ദുബൈക്കുണ്ടെന്ന് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) അറിയിച്ചു. കഴിഞ്ഞ വർഷം ജലസേചന പൈപ്പ് ലൈൻ ശൃംഖല 64 കിലോമീറ്ററായി വർധിപ്പിച്ചിരുന്നു. 358 ദശലക്ഷം ചെലവഴിച്ച് നടത്തിയ ഈ നവീകരണത്തിന്റെ ഫലമായാണ് ഉൽപാദന ശേഷി കുതിച്ചുയർന്നത്. ഉപ്പിൽനിന്ന് വേർതിരിച്ച് ശുദ്ധീകരിക്കാനുള്ള ശേഷി 490 ദശലക്ഷം ഇംപീരിയൽ ഗാലനായി ഉയർന്നു.
15 ലക്ഷം താമസക്കാർക്ക് വെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണിത്. പുതിയ പൈപ്പ് ലൈനിലെ തടസ്സങ്ങൾ 24 മണിക്കൂറും വിദൂരമായി നിരീക്ഷിക്കാനുള്ള സംവിധാനവുമുണ്ട്. ജലവിതരണം, പരിശോധന, കമീഷനിങ് തുടങ്ങിയവയും പുതിയ വിപുലീകരണ പദ്ധതികളുടെ ഭാഗമാണ്. ദുബൈ നിവാസികൾക്ക് കൂടുതൽ കാര്യക്ഷമമായും ഉന്നത നിലവാരത്തിലും സേവനം നൽകാനും ജലശേഖരം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.