ദുബൈ: ഗുണനിലവാര മികവിന് ദുബൈ സാമ്പത്തിക വകുപ്പ് ഏർപ്പെടുത്തിയ ക്വാളിറ്റി പുരസ്കാരം പ്രമുഖ റീടെയിൽ ഗ്രൂപ്പായ ലുലുവിന്. മികച്ച റീെട്ടയിൽ ബ്രാൻഡിനുള്ള ബിസിനസ് എക്സലൻസ് പുരസ്കാരമാണ് ലുലുവിന് ലഭിച്ചത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിെൻറ രക്ഷാകർതൃത്വത്തിൽ നടന്ന 26ാം ബിസിനസ് അവാർഡിെൻറ വിർച്യുൽ ചടങ്ങിൽ ലുലു ഗ്രൂപ് ഡയറക്ടർ എം.എ. സലീം പുരസ്കാരം സ്വീകരിച്ചു.
യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ ക്വാളിറ്റി മാനേജ്മെൻറിെൻറ എക്സലൻസ് മോഡൽ അനുസരിച്ച് തയാറാക്കിയ പരിശോധനാ ക്രമത്തിൽ വിദഗ്ധ ജൂറിയുടെ മേൽനോട്ടത്തിലാണ് ദുബൈ ക്വാളിറ്റി അവാർഡുകൾ നൽകുന്നത്. ദുബൈയിൽ എല്ലായിടത്തും ഒരേപോലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഉപകാരപ്പെടുന്ന വിധത്തിൽ വിപുലമായ റീട്ടെയിൽ സംവിധാനം ഒരുക്കിയ പ്രസ്ഥാനം ലുലു ഹൈപ്പർമാർക്കറ്റാണെന്ന കണ്ടെത്തലിെൻറ അടിസ്ഥാനത്തിലാണ് പുരസ്കാരം. ജീവനക്കാരുടെ ആത്മസമർപ്പണത്തിെൻറയും കഠിനാധ്വാനത്തിെൻറയും കർമോത്സുകതയുടെയും ഉപഭോക്താക്കളുടെ സ്വീകാര്യതയുടെയും പ്രതിഫലനമാണ് ഇതെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് എം.എ. സലിം പറഞ്ഞു.
ശക്തമായ നേതൃത്വം, മികച്ച സംഘടനാപാടവം, ഉൽപന്നങ്ങളുടെ മൂല്യവും ഗുണനിലവാരവും, ജീവനക്കാരുടെ പരിരക്ഷ തുടങ്ങി നിരവധി മാനദണ്ഡങ്ങളിൽ മികവ് പുലർത്തിയതിെൻറ പാരിതോഷികമാണ് ഈ പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.