ദുബൈ: രാവും പകലും വാഹനങ്ങൾ ചീറിപ്പായുന്ന ദുബൈ ശൈഖ് സായിദ് റോഡിലെ 14 വരികൾ ഞായറാഴ്ച സൈക്കിൾ ട്രാക്കായി വഴി മാറും. ഒരു മാസം നീളുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കമ്യൂണിറ്റി സൈക്ലിങ് പരിപാടിയായ ദുബൈ റൈഡ് നടത്തുന്നത് ശൈഖ് സായിദ് റോഡിലൂടെയാണ്.
ഞായറാഴ്ച രാവിലെ 6.15ന് ദുബൈ റൈഡിന് തുടക്കമാവും. 7.30 ഓടെ പ്രവേശന കവാടം അടക്കും. 8.15ന് റൈഡ് അവസാനിക്കും. ശൈഖ് സായിദ് റോഡിലൂടെ 12 കിലോമീറ്ററിലാണ് റൈഡ് നടക്കുന്നത്. അഞ്ച് സ്റ്റാർട്ടിങ് പോയന്റുകളാണുള്ളത്.
മ്യൂസിയം ഓഫ് ഫ്യൂച്ചർ, അൽ സത്വ, കൊക്ക കോള അരീന, ബിസിനസ് ബേ, ലോവൽ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ് എന്നിവയാണ് സ്റ്റാർട്ടിങ് പോയന്റ്. നാല് കിലോമീറ്റർ ഫാമിലി റൂട്ടാണ് തിരഞ്ഞെടുത്തതെങ്കിൽ ദുബൈ മാളാണ് സ്റ്റാർട്ടിങ് പോയന്റ്. എല്ലാ സൈക്കിൾ ഉപഭോക്താക്കളും ഹെൽമറ്റ് ധരിച്ചിരിക്കണം.
കൂടാതെ റീഫിൽ ചെയ്യാവുന്ന വെള്ളക്കുപ്പികളും കൈയിൽ കരുതാം. സൂര്യനുദിക്കുന്നതിന് മുമ്പ് റൈഡ് ആരംഭിക്കുന്നവർ ബൈക്ക് ലൈറ്റുകൾ തെളിക്കണം. സൈക്കിൾ ഇല്ലാത്തവർക്ക് കരീമിന്റെ സൈക്കിൾ സൗജന്യമായി ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.