ദുബൈ: സ്വകാര്യമേഖലയിലെ കമേഴ്സ്യൽ സ്ഥാപനങ്ങൾക്ക് ഡെലിവറി സേവനങ്ങൾക്കായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) 600 ബൈക്കുകൾ നിരത്തിലിറക്കുന്നു. ആർ.ടി.എയുടെ ഭാഗമായി ദുബൈ ടാക്സി കോർപറേഷൻ (ഡി.ടി.സി) ആണ് പുതിയ സേവനം ഒരുക്കുന്നത്. റസ്റ്റാറന്റുകൾ, ചെറുകിട കച്ചവടക്കാർ, മറ്റു സ്ഥാപനങ്ങൾ എന്നിവർക്ക് ഡി.ടി.സിയുടെ സ്മാർട്ട് പ്ലാറ്റ്ഫോം വഴിയോ ആപ്പു വഴിയോ സേവനം ഉപയോഗപ്പെടുത്താം. പ്രത്യേക പരിശീലനം ലഭിച്ച റൈഡർമാരെയാണ് സേവനത്തിനായി സജ്ജീകരിച്ചിട്ടുള്ളത്.
ഉപഭോക്താക്കൾക്ക് സുരക്ഷിതമായ സേവനം ഉറപ്പുവരുത്താൻ ഇതുവഴി സാധിക്കും. ഏറ്റവും പുതിയ ട്രാക്കിങ് ഉപകരണങ്ങളും 24x7 നിയന്ത്രണ കേന്ദ്രവും വഴി നിരീക്ഷിക്കുന്ന ഫീച്ചറുകളാണ് റൈഡർമാർ ഉപയോഗിക്കുന്നത്. ഓപറേഷൻ, ട്രാക്കിങ്, അറ്റകുറ്റപ്പണികൾ എന്നിവയിൽ മികച്ച സേവനങ്ങൾ നൽകാൻ ഡി.ടി.സിയുടെ പ്രഫഷനൽ ടീം തന്നെയുണ്ട്. കൂടാതെ, ഡി.ടി.സിയുമായി കരാറിലുള്ള കമ്പനികളുടെ ബ്രാൻഡുകളുടെ ഐഡന്റിറ്റി ഈ സേവനം സംരക്ഷിക്കുന്നു. ഈമാസം അവസാനത്തോടെ ബൈക്ക് റൈഡർമാരുടെ എണ്ണം 990 ആക്കുമെന്നും ദുബൈ ടാക്സി കോർപറേഷൻ സി.ഇ.ഒ മൻസൂർ അൽ ഫലാസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.