ദുബൈ: ദുബൈ മാത്രമല്ല ഗൾഫ് നിവാസികളെല്ലാം കാത്തിരിക്കുന്ന ദുബൈ സഫാരി പാർക്ക് അധികം വൈകാതെ അതിെൻറ കവാടം സന്ദർശകർക്കായി തുറക്കും. 119 ഹെക്ടറിൽ ഒരുങ്ങുന്ന മൃഗ സാമ്രാജ്യത്തിെൻറ നിർമാണ പുേരാഗതി സംബന്ധിച്ച് ദുബൈ മീഡിയ ഒാഫീസ് പുറത്തുവിട്ട വീഡിയോയിൽ പുതുതായി പണിത നിരവധി എടുപ്പുകളും തടാകങ്ങളും പവലിയനുകളും കാണിക്കുന്നുണ്ട്. കൗണ്ട്ഡൗൺ തുടങ്ങിയെന്നാണ് മീഡിയ ഒാഫീസിെൻറ പുതിയ ട്വീറ്റ്.
100 കോടി ദിർഹം ചെലവിട്ട് പണിയുന്ന പാർക്കിൽ ആദ്യ ഘട്ടത്തിൽ 3500 ഒാളം മൃഗങ്ങളാണ് ഉണ്ടാവുക. ഇൗ വർഷം ജനുവരിയിൽ തുറക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സഫാരി പാർക്ക് നിർമാണം പൂർത്തിയാകാത്തതിനാൽ ഉദ്ഘാടനം നീട്ടിവെക്കുകയായിരുന്നു. സെപ്റ്റംബറിൽ സന്ദർശകർക്ക് തുറന്നുകൊടുക്കുമെന്ന് പിന്നീട് അറിയിപ്പ് വന്നു. അൽ വർഖ അഞ്ചിൽ ഡ്രാഗൺ മാർട്ടിന് എതിർവശത്തായാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്.
അതേസമയം പാർക്കിെൻറ നിർമാണ പുരോഗതി ദുബൈ നഗരസഭയുടെ ഉന്നത തല സംഘം കഴിഞ്ഞ ദിവസം സന്ദർശിച്ചു. നഗരസഭയുടെ എൻജിനീയറിങ്, ആസൂത്രണ വിഭാഗം അസി.ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹാജിരി, കമ്യുണിക്കേഷൻ ആൻഡ് കമ്യുണിറ്റി സെക്ടർ അസി. ഡയറക്ടർ ജനറൽ മുഹമ്മദ് മുബാറക് അൽ മുത്തൈവീ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. 119 ഹെക്ടറിൽ 80 ഹെക്ടർ ലോകത്തെ വിവിധ ഭൂമേഖലകളെ പ്രതിനിധീകരിക്കുേമ്പാൾ 35 ഹെക്ടർ തുറന്ന സഫാരി ഗ്രാമമായിരിക്കും.
ഏഷ്യൻ വില്ലേജ്, ആഫ്രിക്കൻ വില്ലേജ്, ഒാപ്പൺ സഫാരി വില്ലേജ്, കുട്ടികളുടെ പാർക്ക് എന്നിങ്ങനെ വിവിധ വിഭാഗങ്ങളായിട്ടായിരിക്കും പാർക്ക് സജ്ജീകരിക്കുക.
ലോകത്തെ തന്നെ മൃഗങ്ങൾക്കായി ഒരുക്കുന്ന ഏറ്റവും മികച്ച ആവാസ കേന്ദ്രമായാണ് ദുബൈ സഫാരി പാർക്ക് വിഭാവനം ചെയ്യുന്നത്.
വ്യത്യസ്ത മൃഗങ്ങൾക്കായ് അവർക്കനുയോജ്യമായ വ്യത്യസ്ത സാഹചര്യങ്ങൾ ഒരുക്കും. ലോക സഞ്ചാരികളെ ലക്ഷ്യമിട്ട് അത്യാധുനിക സൗകര്യങ്ങളും സംവിധാനങ്ങളും തയാറാക്കുന്നുണ്ട്.
ഉല്ലാസകരമായ അന്തരീക്ഷം ഒരുക്കുന്നതിനൊപ്പം അന്താരാഷ്്ട്ര നിലവാരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാവുകയുമില്ല. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന പാർക്കിൽ ഏഴര ഹെക്ടർ വെള്ളച്ചാട്ടം, അരുവി, മത്സ്യ തടാകം എന്നിവയടങ്ങുന്ന മേഖലയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.