ദുബൈ: തിങ്കളാഴ്ച രാവിലെ സ്കൂൾ ബസും കുടിെവള്ള ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. പര ിക്കുകൾ സാരമുള്ളതല്ലെന്ന് അധികൃതർ വ്യക്തമാക്കി. രാവിലെ ഏഴോടെ ദുബൈ ബിസിനസ് ബേയിൽ നിന്ന് അൽ റബ്ബാത്ത് ഭാഗത്തേക ്ക് പോകുന്ന പാലത്തിലാണ് അപകടം നടന്നത്.
അൽ വറഖയിലെ ഒൗവർ ഒാൺ ഇംഗ്ലിഷ് സ്കൂളിെൻറ ബസും ടാങ്കറുമാണ് അപകടത്തിൽപ്പെട്ടത്. സ്കൂൾ കുട്ടികൾക്ക് പുറമെ ബസ് ജീവനക്കാർക്കും ടാങ്കർ ഡ്രൈവർക്കും നിസാര പരിക്കുണ്ട്. ഇവർക്ക് റാഷിദ് ആശുപത്രിയിൽ എത്തിച്ച് ശുശ്രൂഷ നൽകി.
സ്കൂൾ ബസുകളും ജോലി സ്ഥലങ്ങളിലേക്ക് പോകുന്നവരുെട വാഹനങ്ങളും കൊണ്ട് തിരക്കു നിറഞ്ഞ സമയത്തായിരുന്നു സംഭവമെന്നതിനാൽ അപകടം റോഡിൽ ഏറെ നേരം വൻ ഗതാഗതക്കുരുക്കിന് വഴിെവച്ചു. ദുബൈ പൊലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കി ഗതാഗതം സാധാരണ നിലയിലാക്കി.
ആശുപത്രിയിൽ നിന്ന് എത്തിച്ച ശേഷം ബസിലുണ്ടായിരുന്ന എല്ലാ കുട്ടികളെയും സ്കൂൾ ഡോക്ടറുടെയും പരിശോധനക്ക് വിധേയമാക്കിയതായി സ്കൂൾ അധികൃതർ വ്യക്തമാക്കി. അപകട സമയത്ത് കുട്ടികളെല്ലാം സീറ്റ് ബെൽറ്റ് ധരിച്ചിരുന്നുവെന്നും ബസ് കുറഞ്ഞ വേഗതയിലായിരുന്നുവെന്നും സ്കൂൾ എക്സിക്യൂട്ടിവ് പ്രിൻസിപ്പൽ തോമസ് മാത്യൂ രക്ഷിതാക്കൾക്കുള്ള സന്ദേശത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.