ദുബൈ: ഗുണനിലവാര പരിശോധനകൾക്ക് ശേഷം ദുബൈയിലെ മികച്ച സ്കൂളുകളുടെ പട്ടിക നോള ജ് ആൻറ് ഹ്യൂമൻ ഡവലപ്മെൻറ് അതോറിറ്റി (കെ.എച്ച്.ഡി.എ) പ്രഖ്യാപിച്ചു. മക്കൾക്ക് അന ുയോജ്യമായ മികച്ച സ്കൂളുകൾ സംബന്ധിച്ച് രക്ഷിതാക്കൾക്ക് വ്യക്തത ലഭിക്കാൻ പട് ടിക പ്രഖ്യാപനം നേരത്തേ നടത്തിയത് സൗകര്യമാകുമെന്ന് കെ.എച്ച്.ഡി.എ ഡയറക്ടർ ജനറ ൽ ഡോ. അബ്ദുല്ല അൽ കറം പറഞ്ഞു. ദുബൈ സ്കൂൾ ഇൻസ്പെക്ഷൻ ബ്യൂറോ (ഡി.എസ്.െഎ.ബി) 176 സ്വകാ ര്യ സ്കൂളുകളിൽ നടത്തിയ പരിശോധനയിൽ 18 എണ്ണം റേറ്റിങ് മെച്ചപ്പെടുത്തി. നാലു സ്കൂളുകൾ വളരെ നല്ലത് എന്ന സ്ഥാനത്തു നിന്ന് അത്യുത്തമം എന്ന പട്ടികയിലെത്തി. അഞ്ചു സ്കൂളുകൾ നല്ലത് എന്നതിൽ നിന്ന് വളരെ നല്ലത് ആയി. ആറ് സ്കൂളുകൾ സ്വീകാര്യം എന്നതിൽ നിന്ന് നല്ലത് സ്ഥാനം നേടി. മൂന്നെണ്ണം ദുർബലം എന്നതിൽ നിന്ന് സ്വീകാര്യം പട്ടികയിൽ ഇടം നേടി.
ഒാരോ വർഷവും മികവു വർധിച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ സാധ്യമാവുന്നുണ്ടെന്ന് ഡോ. അബ്ദുല്ല പറഞ്ഞു. പത്തു വർഷം മുൻപ് 30 ശതമാനം കുഞ്ഞുങ്ങൾക്ക് മാത്രമാണ് മികച്ച നിലവാരമുള്ള വിദ്യാഭ്യാസം ലഭിച്ചിരുന്നത്. ഇപ്പോഴത് 70 ശതമാനമായി വർധിച്ചിരിക്കുന്നു. 2008ലാണ് ദുബൈയിൽ സ്കൂൾ പരിശോധന ആരംഭിച്ചത്. അന്ന് 38 സ്കൂളുകളിലാണ് മികച്ച വിദ്യാഭ്യാസം ലഭിച്ചിരുന്നതെങ്കിൽ ഇപ്പോഴത് 119 ആയി ഉയർന്നതായി ഡി.എസ്.െഎ.ബി മേധാവി ഫത്മ ബിൽരിഹിഫ് പറഞ്ഞു. ഇന്ത്യൻ പാഠ്യപദ്ധതി പിൻതുടരുന്ന ജെംസ് മോഡേൺ അക്കാദമി ഒൗട്ട്സ്റ്റാൻറിങ് എന്ന നിലവാരം നിലനിർത്തി. ഇന്ത്യൻ ഹൈസ്കൂൾ, ഡൽഹി പ്രൈവറ്റ് സ്കൂൾ,ജെംസ് ഒൗവർ ഒാൺ ഇംഗ്ലീഷ് ഹൈസ്കുൾ, ദി മില്ലേനിയം സ്കൂൾ, അംബാസഡർ കിൻറർഗാർട്ടൻ എന്നിവക്ക് വെരിഗുഡ് നിലനിർത്താനായി.
നിലവാരം ഉയർത്തിയ സ്കൂളുകൾക്ക് ഫീസ് വർധിപ്പിക്കാം
ദുബൈ: നോളജ് ആൻറ് ഹ്യൂമൻ ഡവലപ്മെൻറ് അതോറിറ്റി (കെ.എച്ച്.ഡി.എ) സ്കൂളുകളുടെ നിലവാര പട്ടിക പുറത്തു വന്നതോടെ ദുബൈയിലെ കൂടുതൽ സ്കൂളുകൾ ഇൗ അധ്യയന വർഷം ഫീസ് ഉയർത്താൻ അർഹത നേടി. രക്ഷിതാക്കളുടെ സാമ്പത്തിക ബാധ്യത കുറക്കുന്നതിനായി കഴിഞ്ഞ അധ്യയന വർഷം സ്കൂൾ ഫീസ് വർധിപ്പിക്കുന്നത് ദുബൈ സർക്കാർ മരവിപ്പിച്ചിരുന്നു. സ്കൂളുകൾ ഇക്കുറി ഫീസ് വർധിപ്പിക്കുമെന്ന ആശങ്ക പല രക്ഷിതാക്കൾക്കുമുണ്ട്.
ആദ്യമായാണ് ഇത്തരത്തിലുള്ള ഫീസ് ഘടന പ്രാബല്യത്തിലാകുന്നത്. സ്കൂളിെൻറ മികവ് ‘നല്ലതി’ലും താഴെയാണെങ്കിൽ 4.14 ശതമാനം വരെ ഫീസ് വർധിപ്പിക്കാം. മുമ്പ് ഇത്തരം സ്കൂളുകൾക്ക് ഇതിെൻറ പകുതി മാത്രമേ വർധിപ്പിക്കാൻ അനുമതിയുണ്ടായിരുന്നുള്ളു. മികവ് ‘വളരെ നല്ലതോ’ ‘വിശിഷ്ടമോ’ ആണെങ്കിൽ 3.1 ശതമാനം ഫീസ് വർധനക്കാണ് അനുമതി. മുൻ വർഷങ്ങളിൽ ഇത് ഇൗ നിരക്കിനേക്കാൾ കൂടുതലായിരുന്നു.
4.14% ഫീസ് വർധിപ്പിക്കാൻ ദുബൈ അറേബ്യൻ അമേരിക്കൻ സ്കൂൾ, ക്രസൻറ് ഇംഗ്ലീഷ് സ്കൂൾ, ശൈഖ് റാശിദ് ആൽ മക്തും പാകിസ്താനി സ്കൂൾ, അൽ ഇത്തിഹാദ് പ്രൈവറ്റ് സ്കൂൾ, ഷാർജ അമേരിക്കൻ ഇൻറർനാഷനൽ പ്രൈവറ്റ് സ്കൂൾ, ബിൽവ ഇന്ത്യൻ സ്കൂൾ, അംലേഡ് സ്കൂൾ, ഡോവികോട് ഗ്രീൻ പ്രൈമറി സ്കൂൾ, സ്വിസ് ഇൻറർനാഷനൽ സ്കൂൾ എന്നിവർക്കാണ് അനുമതി. 3.1 ശതമാനം ഫീസ് വർധനക്ക് ജുമേറ ഇംഗ്ലീഷ് സ്പീക്കിങ് സ്കൂൾ, ഹൊറൈസൻ ഇംഗ്ലീഷ് സ്കൂൾ, ദുബൈ ഇംഗ്ലീഷ് സ്പീക്കിങ് സ്കൂൾ, കിങ്സ് സ്കൂൾ അൽ ബർഷ എന്നിവക്കും 3.62% വർധനക്ക് റാഫ്ൾസ് ഇൻറർനാഷനൽ ഉമ്മു സുഖീം, റീജൻറ് ഇൻറർനാഷനൽ, കിംങ്സ് നാദൽശീബ, സൺമാർക്ക് സ്കൂൾ, റാഞ്ചസ് പ്രൈമറി സ്കുൾ എന്നിവർക്കും അനുമതിയുണ്ട്. എന്നാൽ നിലവാരം മുൻവർഷത്തേക്കാൾ കുറഞ്ഞ ലൈസീ ഫ്രാൻസിസ് ഇൻറർനാഷനൽ, സ്കൂൾ ഒാഫ് റിസേർച്ച് സയൻസ്, ക്വീൻ ഇൻറർനാഷനൽ, ഇൻറർനാഷനൽ കൺസപ്റ്റ് എജ്യൂകേഷൻ, പാകിസ്താൻ എജ്യൂകേഷനൽ അക്കാദമി, ഗ്രാമർ സ്കൂൾ എന്നിവക്ക് ഇക്കുറി ഫീസ് വർധിപ്പിക്കാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.