ദുബൈ: സമ്മാനങ്ങളുടെയും ഓഫറുകളുടെയും പെരുമഴയുമായി ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് ബുധനാഴ്ച കൊടിയേറ്റം. ജനുവരി 29 വരെ നീളുന്ന ഫെസ്റ്റ് ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഒരുപോലെ ഉത്സവപ്രതീതി സൃഷ്ടിക്കും. നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ കലാപരിപാടികളും കരിമരുന്ന് പ്രയോഗങ്ങളും ഡ്രോൺ ഷോയും ഉൾപ്പെടെ നടക്കും. ദുബൈയിലെ മാളുകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലുമെല്ലാം ഓഫറുകളും സമ്മാനങ്ങളും പെയ്തിറങ്ങുന്ന മേളയാണിത്. എക്സ്പോ 2020യും യു.എ.ഇയുടെ 50ാം വാർഷികവും നടക്കുന്ന സാഹചര്യത്തിൽ കൂടുതൽ പകിട്ടോടെയാണ് ഡി.എസ്.എഫിെൻറ വരവ്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള വിനോദ സഞ്ചാരികൾ നഗരത്തിലുള്ളതിനാൽ അവരെ കൂടി ലക്ഷ്യമിട്ടുള്ള പരിപാടികളാണ് ഇക്കുറി ആസൂത്രണം ചെയ്തിരിക്കുന്നത്. എക്സ്പോയും േഗ്ലാബൽ വില്ലേജുമെല്ലാം നിറഞ്ഞുകവിയുന്ന സാഹചര്യത്തിൽ ഡി.എസ്.എഫിെൻറ പ്രായോജകരുടെ എണ്ണവും കുതിച്ചുയരുമെന്നാണ് പ്രതീക്ഷ.
ഡിസംബർ 27 മുതൽ എല്ലാ ദിവസവും 'ഡെയ്ലി സർപ്രൈസ്' ഉണ്ടാകും. ദിവസവും ഡ്രോൺ ഷോയും വെടിക്കെട്ടും നടത്താനും പദ്ധതിയുണ്ട്. പ്രമുഖ സംഗീതജ്ഞർ അണിനിരക്കുന്ന സംഗീത നിശകൾ സംഘടിപ്പിക്കും. ഡിസംബർ 15ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഇമാറാത്തി സൂപ്പർ സ്റ്റാർ ബൽഖീസ് ഫാത്തിയും ഈജിപ്ഷ്യൻ കലാകാരൻ മുഹമ്മദ് ഹമകിയും അവതരിപ്പിക്കുന്ന കലാസന്ധ്യ അരങ്ങേറും. 75 ദിർഹമായിരിക്കും ടിക്കറ്റ് നിരക്ക്. തത്സമയ സംപ്രേക്ഷണവും ഉണ്ടാകും. ഡി.എസ്.എഫ് ഡ്രോൺ ഷോയുടെ രണ്ടാം എഡിഷനാണ് മറ്റൊരു ആകർഷണം. ജുമൈറ ബീച്ച്, ഐൻ ദുബൈ എന്നിവക്ക് സമീപം ദിവസവും രാത്രി 7.15 മുതൽ 9.30 വരെ ഡ്രോൺ ഷോ അരങ്ങേറും.
സ്പോർട്സ്, ഫാഷൻ, ബ്യൂട്ടി, ലൈഫ് സ്റ്റൈൽ, വീട്ടുപകരണങ്ങൾ തുടങ്ങിയ വാങ്ങിക്കുന്നവർക്കാണ് 'ഡെയ്ലി സർപ്രൈസ്' നൽകുന്നത്. 30 ദശലക്ഷം ദിർഹമിെൻറ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. രണ്ട് ലക്ഷം തത്സമയ സമ്മാനങ്ങളുണ്ടാകും. നിസാൻ കാറുകൾക്ക് പുറമെ കിലോക്കണക്കിന് സ്വർണവും സ്വന്തമാക്കാനുള്ള അവസരവും ഡി.എസ്.എഫ് തുറന്നുതരും. സാംസ്കാരിക പരിപാടികൾ അൽ സീഫ് മാർക്കറ്റ്, േഗ്ലാബൽ വില്ലേജ്, എക്സ്പോ ഡിസ്ട്രിക്ട് തുടങ്ങി ഒമ്പത് സ്ഥലങ്ങളിൽ നടക്കും. 47 ദിവസത്തെ ഫ്ലാഷ് സെയിലും ആസൂത്രണം ചെയ്തിട്ടുണ്ട്. ഭാഗ്യശാലികൾക്ക് കൈനിറയെ സമ്മാനം നേടാനുള്ള അവസരം കൂടിയാണ് ഡി.എസ്.എഫ് ഒരുക്കുന്നത്.ദുബൈ ഫെസ്റ്റിവൽസും റീട്ടെയിൽ എസ്റ്റാബ്ലിഷ്മെൻറുമാണ് സംഘാടകർ. റാക് ബാങ്ക് മാസ്റ്റർകാർഡ്, അൽ ഫുത്തൈം ഗ്രൂപ്, എമാർ, എമിറേറ്റ്സ്, മാജിദ് അൽ ഫുത്തൈം, നഖീൽ തുടങ്ങിയ വമ്പൻ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് ഡി.എസ്.എഫ് അരങ്ങേറുക. സംരംഭകർക്കും സ്ഥാപനങ്ങൾക്കും കൂടുതൽ ഉണർവ് നൽകുന്നതായിരിക്കും ഫെസ്റ്റിവൽ. ഒമിക്രോൺ റിപ്പോർട്ട് ചെയ്തെങ്കിലും ഇതൊന്നും യു.എ.ഇയുടെ വ്യാപാര രംഗത്തെ ബാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.