ദുബൈ: ലോകത്തെ ഏറ്റവും ആവേശകരമായ ഷോപ്പിങ് ഉത്സവമെന്ന് വിശേഷിപ്പിക്കുന്ന ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ(ഡി.എസ്.എഫ്) ആരംഭിച്ചു. ഡ്രോൺ ഷോകൾ മുതൽ മിന്നിത്തിളങ്ങുന്ന ഇൻസ്റ്റാലേഷനുകൾ വരെ ഉൽസവച്ഛായ നൽകിയ ചടങ്ങിലാണ് ഫെസ്റ്റിവൽ ആരംഭിച്ചത്. കഴിഞ്ഞ വർഷങ്ങളിലെ പോലെ നിരവധി പുതുമകളോടെയാണ് ഇത്തവണയും ഫെസ്റ്റിവൽ എത്തിയിട്ടുള്ളത്. ഡിസംബർ 10 മുതൽ ജനുവരി 14 വരെ എല്ലാ രാത്രിയിലും 800ലധികം ഡ്രോണുകൾ ബ്ലൂവാട്ടറിന് മുകളിൽ രണ്ട് തവണ ഷോ അവതരിപ്പിക്കും. രാത്രി 8നും 10നുമാണ് ഡ്രോൺ ഷോ നടക്കുക.
ദുബൈയിലെ മുത്തിന്റെ പ്രധാന്യം വിവരിക്കുന്നതും ബഹിരാകാശ ഗവേഷണത്തെ സംബന്ധിച്ചുള്ളതുമായ രണ്ട് സ്റ്റോറികളാണ് ഷോയിൽ വിഷയമാവുക. ദുബൈ ഗോൾഡ് സൂഖ്, പാം ജുമൈറയിലെ വെസ്റ്റ് ബീച്ച്, അൽ സീഫ് എന്നിവിടങ്ങളിൽ വിവിധ ഇൻസ്റ്റലേഷനുകളും ഒരുക്കും. ദുബൈയിലെ 40 ഓളം അബ്രകളിൽ നിയോൺ ലൈറ്റിങുകൾ സ്ഥാപിക്കുകയും ചെയ്യും. ഇത് ക്രീക്കിലെ രാത്രി കാഴ്ച മനോഹരമാക്കും.
ഡി.എസ്.എഫിന്റെ 29ാം പതിപ്പ് ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റാണ് സംഘടിപ്പിക്കുന്നത്. 38 ദിവസം നീളുന്ന ഫെസ്റ്റിവൽ ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ റീട്ടെയിൽ ഫെസ്റ്റിവലായാണ് കണക്കാക്കുന്നത്. ഷോപ്പിങ് ഫെസ്റ്റിവലിന്റെ സമയത്ത് എല്ലാ ദിവസവും ആവേശകരമായ പരിപാടികള്‍ കാണികള്‍ക്ക് അനുഭവിക്കാന്‍ സാധിക്കും. പ്രദേശികവും ആഗോളവുമായ ബ്രാൻഡുകളുടെ പ്രമോഷനുകളും റീട്ടെയിൽ ഡീലുകളും, വ്യത്യസ്ത വിനോദങ്ങൾ, പോപ്പ്-അപ്പ് മാർക്കറ്റുകൾ, ഡൈനിങ് അനുഭവങ്ങൾ, കലാ ഇവന്റുകൾ എന്നിവയും ഉൽസവത്തിന് മാറ്റുകൂട്ടും. അതോടൊപ്പം 20ലക്ഷം ദിർഹം, നിസാർ പട്രോൾ വി6 കാർ, 25കിലോ സ്വർണം തുടങ്ങിയ സമ്മാനങ്ങൾ നേടാനുള്ള അവസരവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.