ദുബൈ ഷോപ്പിങ്​ ഫെസ്​റ്റിവൽ : ജോയ്​ ആലുക്കാസിൽ പർച്ചേസ് ചെയ്താൽ 25 കിലോ സ്വർണം നേടാൻ അവസരം

ദുബൈ: 2021 ജനുവരി 30 വരെ നടക്കുന്ന 26ാമത് ദുബൈ ഷോപ്പിങ്​ ഫെസ്​റ്റിവലി​െൻറ മെഗാ പ്രമോഷനിൽ പങ്കാളിയായി ജോയ്​ ആലുക്കാസ്​ ജ്വല്ലറിയും. പ്രമോഷൻ കാലയളവിൽ അഞ്ചു മില്യൺ ദിർഹമിൽ കൂടുതൽ വിലമതിക്കുന്ന 25 കിലോ സ്വർണം നേടാൻ അവസരമുണ്ട്​​.ജോയ്​ ആലുക്കാസിൽനിന്ന്​ പർച്ചേസ്​​ ചെയ്യുന്ന ഉപഭോക്താ​ക്കൾക്ക്​ കൂടുതൽ സ്വർണം നേടാനുള്ള അവസരമാണ് കാത്തിരിക്കുന്നത്.

ദുബൈ ഷോപ്പിങ്​ ഫെസ്​റ്റിവലിൽ ജോയ് ആലുക്കാസിൽനിന്ന്​ 500 ദിർഹത്തിനോ അതിൽ കൂടുതലോ ഉള്ള ഓരോ സ്വർണാഭരണ പർച്ചേസി​നുമൊപ്പം നറുക്കെടുപ്പിലൂടെ 25 കിലോ സ്വർണം നേടാവുന്ന ഒരു റാഫിൾ കൂപ്പൺ സ്വന്തമാക്കാം. 500 ദിർഹത്തിനോ അതിന് മുകളിലോ ഡയമണ്ട്, പേൾ ജ്വല്ലറി പർച്ചേസുകൾക്കും 500 ദിർഹത്തിനോ അതിനു മുകളിലോ വാച്ച് വാങ്ങുമ്പോഴോ രണ്ടു റാഫിൾ കൂപ്പണുകൾ സ്വന്തമാക്കി വിജയസാധ്യത ഇരട്ടിയാക്കുന്നതിനുള്ള അസുലഭ അവസരവും ജോയ് ആലുക്കാസ്​ ഒരുക്കിയിരിക്കുന്നു.

ഈ പ്രമോഷൻ കാലയളവിൽ ഒന്നിടവിട്ട ദിവസങ്ങളിൽ നറുക്കെടുപ്പ് നടത്തും. ഈ നറുക്കെടുപ്പിൽ ഓരോന്നിലും നാലു ഭാഗ്യശാലികൾക്ക് കാൽ കിലോ സ്വർണം സമ്മാനമായി നേടാം.കൂടാതെ, കാമ്പയി​െൻറ അവസാനം നടക്കുന്ന മെഗാ നറുക്കെടുപ്പിൽ വിജയികളാകുന്ന 12 പേർക്കും കാൽ കിലോ സ്വർണം സമ്മാനമായി നേടാമെന്നും ജോയ്​ ആലുക്കാസ്​ ഗ്രൂപ്​ ചെയർമാൻ ആൻഡ്​ മാനേജിങ്​ ഡയറക്ടർ ജോയ് ആലുക്കാസ്​ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.