തിളക്കമേറ്റി ദുബൈ ഷോപ്പിങ്​ ഫെസ്​റ്റിവൽ: ഇക്കുറി സ്വർണത്തിനു പുറമെ വജ്ര സമ്മാന പദ്ധതിയും

ദുബൈ: ദുബൈ ഷോപ്പിങ്​ ഫെസ്​റ്റിവലിനോടനുബന്ധിച്ച്​ ദുബൈ ഗോൾഡ്​ ആൻഡ് ജ്വല്ലറി ഗ്രൂപ്പ് (ഡി.ജി.ജെ.ജി) ദുബൈ ഫെസ ്​റ്റിവല്‍ ആൻറ്​ റീ​െട്ടയില്‍ എസ്റ്റാബ്ലിഷ്മ​​െൻറു (ഡി.എഫ്​.ആർ.ഇ)മായി ചേര്‍ന്ന്​ ഇരട്ട സമ്മാന പദ്ധതി ഒരുക്കുന്നു. സ്വർണ സമ്മാന പദ്ധതിക്കു പുറമെ ഇക്കുറി വജ്രാഭരണം വാങ്ങുന്നവർക്കും പ്രത്യേക സമ്മാനം ഏർപ്പെടുത്തിയിട്ടുണ്ട്​. ഡിസംബര്‍ 26 മുതല്‍ ഫെബ്രുവരി 2 വരെ നീളുന്ന ഡി.എസ്​.എഫിൽ 142 ഭാഗ്യശാലികൾക്ക്​ 32 കിലോ സ്വര്‍ണ്ണം ബി.എം.ഡബ്ലിയു ലക്ഷ്വറി കാറുകള്‍, 65 ഇഞ്ച്​ സ്​മാർട്ട് ടി.വി എന്നിവയാണ്​ നൽകുകയെന്ന്​ ഡി.ജി.ജെ.ജി ചെയർമാൻ തൗഹീദ് അബ്ദുല്ല വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്വർണം വാങ്ങുന്ന വിനോദസഞ്ചാരികൾക്ക്​ മൂല്യവർധിത നികുതി (വാറ്റ്​) തിരിച്ചു നൽകുമെന്നതിനാൽ യു.എ.ഇയിൽ എത്തുന്ന ടൂറിസ്​റ്റുകൾക്ക്​ മികച്ച വിലയിൽ ഗുണമേൻമയുള്ള സ്വർണവും വമ്പൻ സമ്മാനങ്ങളും സ്വന്തമാക്കാൻ അവസരം ലഭിക്കും. വാറ്റ്​ ഉൾപ്പെട്ടാൽ പോലും ലോകത്തി​​​െൻറ മറ്റു ഭാഗങ്ങളിലെ സ്വർണ വിലയേക്കാൾ കുറഞ്ഞ വിലയാണ്​ ദുബൈ വിപണിയിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


500 ദിർഹമിന്​ സ്വർണം വാങ്ങുന്ന ഉപഭോക്​താക്കളിൽ നിന്ന്​ ഡിസംബര്‍ 27 മുതല്‍ ജനുവരി 26 വരെ ദിവസേന നറുക്കെടുത്ത്​ 250 ഗ്രാം സ്വര്‍ണ്ണം വീതം നൽകും. ജനുവരി 27 മുതല്‍ ഫെബ്രുവരി ഒന്നു വരെയുള്ള ആറു വിജയികൾക്ക്​ നൂറുഗ്രാം വീതം സ്വർണ്ണക്കട്ടി നൽകും. ആറുപേർക്ക്​ 65 ഇഞ്ചി​​​െൻറ സാംസങ്​ ടി.വിയും നൽകും. ഫെബ്രുവരി രണ്ടിന് നടക്കുന്ന അവസാന നറുക്കെടുപ്പിലെ ഭാഗ്യശാലിക്ക്​ ഒരു കിലോ സ്വര്‍ണ്ണം സ്വന്തമാവും. ഷോപ്പിംഗ്‌ ഫെസ്റ്റിവലില്‍ ഭാഗമായ ജ്വല്ലറികളില്‍നിന്ന്​ ചുരുങ്ങിയത് 500 ദിര്‍ഹമിന് വജ്രാഭരണം വാങ്ങിക്കുന്ന ഭാഗ്യശാലികൾക്ക്​ ജനുവരി 5, 12, 19, 26, ഫെബ്രുവരി 2 തീയതികളിലെ നറുക്കെടുപ്പുകൾ വഴി അഞ്ച്​ ബി.എം.ഡബ്ലിയു കാറുകൾ നൽകും. 1996ൽ ആരംഭിച്ചതു മുതൽ ഇതാദ്യമായാണ്​ ഇരട്ട സമ്മാന പദ്ധതി. മുന്നൂറോളം വരുന്ന വിൽപന കേന്ദ്രങ്ങളിൽ നിന്ന്​ സ്വർണ വജ്ര ആഭരണങ്ങൾ വാങ്ങി ഭാഗ്യനറുക്കെടുപ്പിൽ ഇടം നേടാം. ഡി.എഫ്​.ആർ.ഇ സി. ഇ. ഒ അഹ്മദ് അല്‍ ഖാജ , ഡി.ജി.ജെ.ജി സി.ഇ.ഒ. ലൈലാ സുഹൈൽ, റാഫിൾസ്​ വിഭാഗം ഡയറക്​ടർ അബ്ദുല്ല ഹസ്സന്‍ അല്‍ അമീറി, ഡി.ജി.ജെ.ജി ജനറൽ മാനേജർ ടോമി ജോസഫ്​, ജ്വല്ലറി രംഗത്തെ പ്രമുഖർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. പങ്കെടുക്കുന്ന മാളുകള്‍, നറുക്കെടുപ്പ് ദിവസം തുടങ്ങിയ വിവരങ്ങൾ http://dubaicityof gold.com/ സൈറ്റിൽ ലഭ്യമാണ്​.

Tags:    
News Summary - dubai shopping festival-uae-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.