ദുബൈ: സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കഷ്ടാനുഭവ വാര ശുശ്രൂഷകള്‍ തുടങ്ങി. മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സന്ധ്യ നമസ്കാരം, 40ാം വെള്ളി കുര്‍ബാന, ധ്യാനപ്രസംഗം, ഉച്ചനമസ്കാരം തുടങ്ങിയവ നടന്നു. മാര്‍ച്ച് 30 വരെ വിവിധ പ്രാര്‍ഥന ശുശ്രൂഷകള്‍ നടക്കും. 30ന് രാവിലെ ശനിയാഴ്ച കുര്‍ബാന, വൈകീട്ട് ആറിന് സന്ധ്യ നമസ്കാരം, കുര്‍ബാന, ഈസ്റ്റര്‍ ശുശ്രൂഷകള്‍ തുടങ്ങിയവയും നടക്കുമെന്ന് ഫാ. ബിനീഷ് ബാബു, ഫാ. ജാക്സൺ എം. ജോണ്‍, ഇടവക ട്രസ്റ്റി ഷാജി പുഞ്ചക്കോണം, സെക്രട്ടറി തോമസ് ജോസഫ്, ബിനു വര്‍ഗീസ്, ശ്യാം ഫിലിപ് എന്നിവര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 04 33711 22.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.