ദുബൈ: റെക്കോഡ് വിൽപനയോടെ ദുബൈ ടാക്സി കമ്പനിയുടെ ഓഹരികൾ പൊതുജനങ്ങൾക്ക് വാങ്ങുന്നതിനുള്ള അവസരം ചൊവ്വാഴ്ച ആരംഭിച്ചു. 1.85 ദിർഹം വരെയാണ് ഒരു ഷെയറിന് വില കണക്കാക്കുന്നത്. കമ്പനിയുടെ 24.99 ശതമാനം ഓഹരികളാണ് ഷെയർ മാർക്കറ്റിലേക്ക് എത്തിയിരിക്കുന്നത്.
ദുബൈ ടാക്സി കമ്പനിയുടെ ഓഹരി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ മാസം 28 വരെ ഷെയർ സബ്സ്ക്രിപ്ഷന് അപേക്ഷ നൽകാം. 62.47 കോടി ഷെയറുകളാണ് വിപണിയിലെത്തുക. 460 കോടി ദിർഹം മൂല്യമുള്ള ഓഹരി മൂലധനം ഇതിലൂടെ സമാഹരിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. കുറഞ്ഞത് 5000 ദിർഹം മുടക്കി ദുബൈ ടാക്സിയുടെ ഷെയർ സ്വന്തമാക്കാൻ പൊതുജനങ്ങൾക്ക് കഴിയും.
നടപടികൾ പൂർത്തിയാക്കി ഡിസംബർ ഏഴിന് ഓഹരികൾ ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എ.ഇയിലെ വിവിധ ബാങ്കുകൾ വഴി പൊതുജനങ്ങൾക്ക് ഓഹരികൾക്ക് അപേക്ഷ നൽകാനാകും.
യു.എ.ഇയിലെ എല്ലാ പ്രഫഷനൽ നിക്ഷേപകർക്കും റീട്ടെയിൽ നിക്ഷേപകർക്കും വേണ്ടി ദുബൈ ടാക്സി കമ്പനി ഐ.പി.ഒ സബ്സ്ക്രിപ്ഷൻ തുറക്കാനായതിൽ സന്തോഷമുണ്ടെന്ന് ദുബൈ ടാക്സി കമ്പനി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മൻസൂർ ആർ. അൽ ഫലാസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.