ദുബൈ: സർഗാത്മക മേഖലയിൽ സംഭാവനകളർപ്പിക്കുന്ന കമ്പനികളുടെ എണ്ണം ഇരട്ടിയാക്കുന്ന തന്ത്രപ്രധാന പദ്ധതിയുമായി ദുബൈ. കണ്ടൻറ്, ഡിസൈൻ, സംസ്കാരം തുടങ്ങിയ മേഖലകൾക്ക് ഉൗന്നൽനൽകുന്ന കമ്പനികളുടെ എണ്ണം എണ്ണായിരത്തിൽനിന്ന് 15,000ത്തിലേക്ക് അടുത്ത അഞ്ചുവർഷത്തിൽ എത്തിക്കലാണ് പദ്ധതിയുടെ ലക്ഷ്യം. ദുബൈ ആഗോള സാമ്പത്തിക തലസ്ഥാനമാണെന്നും സർഗാത്മക പ്രവർത്തനങ്ങൾ അതിെൻറ ഭാഗമാണെന്നും പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.
ലോകത്തിെൻറ വിവിധഭാഗങ്ങളിലെ 1000 കലാകാരൻമാർക്ക് ദുബൈ കൾചറൽ വിസ അനുവദിക്കുമെന്ന് ദിവസങ്ങൾക്കു മുമ്പ് അറിയിച്ചിരുന്നു. ഇതിെൻറ ചുവടുപിടിച്ചാണ് ആർട്ട് ദുബൈ 2021 െൻറ അവസാനദിവസത്തിൽ സുപ്രധാനമായ പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. എമിറേറ്റിലെ കലാകാരന്മാരുടെ എണ്ണം 70,000ത്തിൽനിന്ന് ഒന്നര ലക്ഷത്തിലേക്ക് വർധിപ്പിക്കാനും പദ്ധതിയുണ്ട്. നമുക്ക് കണ്ടൻറ്, ഡിസൈൻ, ആർട്ട് തുടങ്ങിയ മേഖലകളിൽ കേന്ദ്രങ്ങളുണ്ടെന്നും മറ്റു മേഖലകളിലും കോംപ്ലക്സുകൾ ആരംഭിക്കുമെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. ഇൗ മേഖലയുടെ പ്രതിശീർഷവരുമാനം 2.6 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനത്തിലേക്ക് എത്തിക്കാനുള്ള ലക്ഷ്യമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
വളരെ വിശാലമായ സാധ്യതകളുള്ളടങ്ങിയ 'ക്രിയേറ്റിവ്' എന്ന ആശയത്തിന് പ്രമുഖ്യം നൽകുന്നതോടെ എമിറേറ്റ് ലോകത്തിലെ സർഗാത്മക പ്രതിഭകളുടെ കേന്ദ്രമാകും.നിലവിൽ തന്നെ വൈവിധ്യമാർന്ന നിരവധി പരിപാടികൾക്കും കലാവിഷ്കാരങ്ങൾക്കും ദുബൈ വേദിയാകുന്നുണ്ട്. ഇതിനു പുറമെ എഴുത്ത്, പ്രസിദ്ധീകരണം, സിനിമ, സംഗീതം, പൈതൃകമ്യൂസിയ നിർമാണം, ലൈബ്രറികൾ, ഗെയിമിങ് തുടങ്ങിയ മേഖലകളിലെല്ലാം പുതിയ സംരംഭകർ എത്തിച്ചേർന്നേക്കും. പുതുകാല ആവിഷ്കാരങ്ങളും ആശയങ്ങളും പ്രതിഫലിപ്പിക്കുന്ന കമ്പനികളുടെയും കലാകാരന്മാരുടെയും സാന്നിധ്യം എമിേററ്റിെൻറ മൊത്തം വികസനത്തിനും കരുത്തുപകരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.