ദുബൈ: 2018 -ലെ അവസാന ആഴ്ച്ചയിൽ ദുബൈയിൽ കര-^നാവിക-^േവ്യാമ അതിർത്തികളിലൂടെ ദുബൈയിലേ ക്ക് വരുകയും പോകുകയും ചെയ്തത് 18 ലക്ഷം യാത്രക്കാരെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റ സിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ദുബൈ എമിഗ്രേഷൻ) മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി അറിയിച്ചു.ഡിസംബർ 23 മുതൽ 2019 ജനുവരി 1 വരെയുള്ള ദിവസങ്ങളിലാണ് ഇത്ര ആളുകൾ യാത്ര ചെയ്തത് . ദുബൈ വിമാനത്താവളത്തിലൂടെ 16 ലക്ഷം യാത്രക്കാരും കര മാർഗം 102,829 പേരും കടൽ മാർഗം 31,989 ജനങ്ങളുമാണ് ഈ കാലയളവിൽ ദുബൈയിലേക്ക് വരുകയും പോകുകയും ചെയ്തത്. ഈ ദിവസങ്ങളിൽ ദുബൈ രാജ്യാന്തര എയർപോർട്ടിലെ സ്മാർട്ട് ഗേറ്റിലൂടെ നടപടികൾ പൂർത്തിയാക്കിയത് 287,923 യാത്രക്കാരാണ്. ഡിസംബർ 28 നാണ് ഏറ്റവും കൂടുതൽ ജനങ്ങൾ എത്തിയത് .
ജനങ്ങൾക്ക് കാലതാമസം ഇല്ലാതെ സന്തോഷകരമായ സേവനങ്ങൾ നൽകാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ദർശനവും നിർദേശവുമാണ് എമിഗ്രേഷൻ പ്രവർത്തനങ്ങളുടെ ആധാരം. ഏറ്റവും മികച്ച രീതിയിലാണ് സഞ്ചാരികളെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ ദുബൈയിലേക്ക് സ്വാഗതം ചെയ്യുന്നത്. പുഞ്ചിരി കൊണ്ട് ഈ നാടിെൻറ മഹത്തായ ആതിഥ്യമര്യാദ അടയാളപ്പെടുത്തി സഞ്ചാരികളെ സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി കഴിഞ്ഞ ദിവസം പ്രത്യേകം അഭിന്ദിച്ചിരുന്നു. മികച്ച സേവനങ്ങളാണ് ഉദ്യോഗസ്ഥർ നൽകിയത് .അവരുടെ സേവന സന്നദ്ധയെ മാനിക്കുന്നയെന്ന് അൽ മറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.