ദുബൈ: ബെൽറ്റ്-റോഡ് ആഗോള മെഗാ പദ്ധതി പ്രകാരം ചൈന ദുബൈയിൽ 1249 കോടി ദിർഹമിെൻറ (340 കോടി ഡോളർ) നിക്ഷേപം നടത്തു ം. ചൈനീസ് ഉൽപന്നങ്ങൾ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള സംഭരണ^ഷിപ്പിങ് കേന്ദ്രത്ത ിെൻറ (ട്രേഡേഴ്സ് മാർക്കറ്റ്) നിർമാണത്തിന് 240 കോടി ഡോളറും വമ്പൻ ഭക്ഷ്യപദ്ധതിക്ക് (വെജിറ്റബിൾ ബാസ്കറ്റ് ) 100 കോടി ദിർഹവുമാണ് ചൈന നിക്ഷേപിക്കുക. ഇതു സംബന്ധിച്ച കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.
ഒപ്പുവെക്ക ൽ ചടങ്ങിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പെ ങ്കടുത്തു. ബെൽറ്റ്^റോഡ് ആഗോള മെഗാ പദ്ധതിയിൽ യു.എ.ഇ മുഖ്യ പങ്ക് വഹിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആഫ്രിക്കയിലേക്കും മിഡിലീസ്റ്റിലേക്കുമുള്ള കവാടം എന്ന നിലയിൽ ഇൗ മേഖലകളിലേക്കുള്ള വ്യാപാരത്തിനുള്ള കേന്ദ്രം നിർമിക്കുന്നതിന് രാജ്യത്തിെൻറ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ബെൽറ്റ്^റോഡ് പദ്ധതിയിൽ നേതൃപരമായ പങ്ക് വഹിക്കാനാണ് യു.എ.ഇ തയാറെടുക്കുന്നത്.
ജബല്‍ അലിയില്‍ എക്സ്പോ 2020 വേദിക്ക് എതിര്‍വശത്ത് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനോട് ചേര്‍ന്നാണ് ആറ് കോടി ചതുരശ്രയടി വിസ്തൃതിയുള്ള ട്രേഡേഴ്സ് മാർക്കറ്റ് നിർമിക്കുക. ചൈനീസ് കമ്പനിയായ ‘യിവു’ ആണ് ഇതിനായി 240 കോടി ഡോളറിെൻറ നിക്ഷേപമിറക്കുക. വിവിധ ചൈനീസ് ഉൽപന്നങ്ങൾ ദുബൈയിലെത്തിച്ച് ജബല്‍ അലിയില്‍നിന്ന് ലോകത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുകയാണ് ട്രേഡേഴ്സ് മാര്‍ക്കറ്റിെൻറ ലക്ഷ്യം.
ചൈനീസ് പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മൃഗങ്ങള്‍ എന്നിവയുടെ ഇറക്കുമതിയും കയറ്റുമതിയും ലക്ഷ്യമിട്ടാണ് വെജിറ്റബിള്‍ ബാസ്കറ്റ് പദ്ധതി. ചൈന^അറബ് നിക്ഷേപ ഫണ്ടിെൻറ സഹകണത്തോടെയാണ് ഇൗ പദ്ധതി യാഥാര്‍ഥ്യമാക്കുക. ഭക്ഷ്യോൽപന്ന ഇറക്കുമതി, ഭക്ഷ്യ സംസ്കരണം, കാർഷിക^മത്സ്യ^മാംസ ഉൽപന്നങ്ങളുടെ പാക്കേജിങ്, വിവിധ രാഷ്ട്രങ്ങളിലേക്കുള്ള കയറ്റുമതി എന്നിവ ഇൗ പദ്ധതിയിൽ ഉൾക്കൊള്ളുമെന്ന് ചൈനയിൽ നടന്ന ത്രിദിന ബെൽറ്റ്-റോഡ് ഫോറത്തിൽ പെങ്കടുക്കവേ മുഹമ്മദ് ബിൻ റാശിദ് അറിയിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന ഫോറത്തിൽ 37 രാഷ്ട്ര നേതാക്കൾ പെങ്കടുത്തു.
കരയിലെ ‘സാമ്പത്തിക ബെൽറ്റി’നെയും ‘സമുദ്ര സിൽക് റോഡി’നെയും സംയോജിപ്പിച്ച് തെക്കുകിഴക്കൻ, ദക്ഷിണ-മധ്യേഷ്യൻ, അറേബ്യൻ ഗൾഫ്, വടക്കേ ആഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങളെ ചൈനയുമായി ബന്ധിപ്പിക്കാനുള്ള ചൈനീസ് പ്രസിഡൻറ് ഷീ ജിൻപിങ്ങിെൻറ സുപ്രധാന പദ്ധതിയാണ് ബെൽറ്റ്-റോഡ് സംരംഭം. വ്യാഴാഴ്ച മുഹമ്മദ് ബിൻ റാശിദ് ഷീ ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുകയും ആഗോള സമ്പദ് വ്യവസ്ഥക്കുള്ള അടുത്ത ഘട്ടത്തിെൻറ സൃഷ്ടിയിൽ യു.എ.ഇയുടെ പ്രതിജ്ഞാബദ്ധത അറിയിക്കുകയും ചെയ്തിരുന്നു. ചൈനീസ് പ്രധാനമന്ത്രി ലീ കേച്യാങ്ങുമായും കൂടിക്കാഴ്ച നടത്തിയ മുഹമ്മദ് ബിൻ റാശിദ് സാംസ്കാരിക^വിനോദസഞ്ചാര^വിദ്യാഭ്യാസ^സാമ്പത്തിക മേഖലകളിലെ സംരംഭങ്ങളിലും വികസന പദ്ധതികളിലുമുള്ള നിക്ഷേപ സാധ്യതകളെ കുറിച്ച് ചർച്ച ചെയ്തു. ചൈനീസ് വൈസ് പ്രസിഡൻറ് വാങ് ചീഷാനുമായും മുഹമ്മദ് ബിൻ റാശിദ് ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.