ദുബൈ: 2018ൽ ദുബൈയിലെത്തിയത് 15.92 ദശലക്ഷം സന്ദർശകർ. തൊട്ടുമുമ്പുള്ള വർഷത്തെക്കാൾ 0.8 ശതമാനം വർധനയാണ് ഉണ്ടായിരിക് കുന്നത്. അറേബ്യൻ ട്രാവൽ മാർക്കറ്റിന് മുന്നോടിയായി ഡിപ്പാർട്ട്മെൻറ് ഒാഫ് ടൂറിസം ആൻറ് കൊമേഴ്സ് മാർ ക്കറ്റിങ് പുറത്തുവിട്ട കണക്കുകളിലാണ് ഇൗ വിവരമുള്ളത്.
ലോകത്ത് ഏറ്റവും കൂടുതൽ പേർ സന്ദർശിച്ച നാലാമത്തെ നഗരമെന്ന പദവി തുടർച്ചയായ നാലാം വർഷവും നിലനിർത്താൻ ദുബൈക്ക് കഴിഞ്ഞിട്ടുണ്ട്. മാസ്റ്റർകാർഡ് ഗ്ലോബൽ ഡെസ്റ്റിനേഷൻ സിറ്റീസ് ഇൻഡെക്സ് (ജി.ഡി.സി.െഎ) ആണ് ഇത് സംബന്ധിച്ച പട്ടിക തയാറാക്കുന്നത്. ഏറ്റവും കൂടുതൽ വിദേശ സന്ദർശകർ താമസിച്ച നഗരമെന്ന പദവി മൂന്നാം വർഷവും നിലനിർത്താൻ കഴിഞ്ഞിട്ടുമുണ്ട്. പടിഞ്ഞാറൻ യൂറോപ്പിൽ നിന്നുള്ള സന്ദർശകരാണ് ഇൗ നേട്ടം കൈവരിക്കാൻ സഹായിച്ചത്.
21 ശതമാനം പേരാണ് അവിടെനിന്ന് എത്തിയത്. ബാക്കിയുള്ളതിൽ 18 ശതമാനം ജി.സി.സി. രാജ്യങ്ങളിൽ നിന്നുള്ളവരും 17 ശതമാനം തെക്കനേഷ്യൻ രാജ്യക്കാരുമാണ്. 90ദശലക്ഷം യാത്രികരെ സ്വീകരിച്ച ദുബൈ വിമാനത്താവളമാണ് ലോകത്ത് ഏറ്റവും തിരക്കുള്ള വിമാനത്താവളം. എമിറേറ്റ്സ് വിമാനങ്ങളിലൂടെ മാത്രം എത്തിയത് 59 ദശലക്ഷം യാത്രക്കാരാണ്. ആഴ്ചയിൽ ശരാശരി 3700 സർവീസുകൾ എന്ന കണക്കിൽ 192,000 സർവീസുകളാണ് 2018ൽ എമിറേറ്റ്സ് നടത്തിയത്. 274 വിമാനങ്ങൾ ഉപയോഗിച്ച് ലോകത്ത് 157 സ്ഥലങ്ങളിലേക്ക് എമിറേറ്റ്സ് സർവീസുകൾ നടത്തുന്നുണ്ട്. 2025 ഒാടെ 25 ദശലക്ഷം സന്ദർശകരെ ആകർഷിക്കുകയെന്ന ദുബൈയുടെ ലക്ഷ്യം യാഥാർത്ഥ്യമാകുമെന്ന സൂചനയാണ് ഇൗ കണക്കുകൾ നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.