ദുബൈ:പാസ്പോർട്ടും,തിരിച്ചറിയൽ രേഖയും കാണിക്കാതെ യാത്ര ചെയ്യാൻ കഴിയുന്ന ദുബൈ വിമാനത്താവളത്തിലെ സ്മാർട്ട് ടണൽ വമ്പൻ ഹിറ്റായി മാറുന്നു. ദുബൈ രാജ്യാന്തര എയർപോർട്ട് ടെർമിനൽ മൂന്നിലെ ബിസിനസ് യാത്രക്കാരുടെ ഡിപ്പാർച്ചർ ഭാഗത്ത് പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ വർഷമാണ് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി യാത്രക്കാർക്ക് തുറന്നു കൊടുത്തത്.
സ്മാർട്ട് ടണൽ പാതയിലൂടെ നടന്ന് പുറത്തിറങ്ങിയാൽ എമിഗ്രേഷൻ നടപടി പൂർത്തിയാക്കാമെന്നാണ് ഈ സംവിധാനത്തിെൻറ പ്രത്യേകത.പാസ്പോർട്ടിൽ എക്സിറ്റ് സ്റ്റാമ്പ് പതിക്കണ്ട, എമിറേറ്റ്സ് ഐ.ഡി -സ്മാർട്ട് സിസ്റ്റത്തിൽ പഞ്ച് ചെയ്യണ്ടതില്ല, യാത്രക്കാർ ടണലിലുടെ നടന്നു നീങ്ങുമ്പോൾ അവിടെയുള്ള ക്യാമറയിൽ ഒന്ന് നോക്കിയാൽ മാത്രം മതി- ഉടനടി തന്നെ എമിഗ്രേഷൻ പൂർത്തിയാക്കാം.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പ്രകാരം പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ എമിഗ്രേഷൻ യാത്ര- സംവിധാനമാണിത്.യാത്രക്കാർ സ്മാർട്ട് ടണലിലൂടെ നടക്കുമ്പോൾ ഇതിലെ ബയോമെട്രിക് സംവിധാനം ആളുകളുടെ മുഖം തിരിച്ചറിഞ്ഞ് ശേഖരത്തിലുള്ള വിവരങ്ങളുടെ ക്യത്യത ഉറപ്പുവരുത്തും. അത് പ്രകാരമാണ് സ്മാർട്ട് ടണലിലെ നടപടിക്രമങ്ങൾ ഏകോപിക്കുന്നതെന്ന് അധിക്യതർ വ്യക്തമാക്കി.
നിലവിൽ ഇതിലൂടെ യാത്രചെയ്യാൻ മുൻകൂട്ടി ആളുകളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. എയർപോർട്ടിലെ എമിഗ്രേഷൻ കൗണ്ടറിന് അടുത്തുള്ള പവലിയനിലോ, കിയോസ്ക്കുകളിലോ രജിസ്ട്രേഷൻ നടത്താവുന്നതാണ്. എമിറേറ്റ്സ് ഐ.ഡി ഉപയോഗിച്ചു സ്മാർട്ട് ഗേറ്റുകളിലുടെ യാത്ര ചെയ്യുന്ന ആളുകളുടെ വിവരങ്ങൾ മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ അവർക്ക് നേരിട്ട് സ്മാർട്ട് ടണൽ ഉപയോഗിക്കാൻ കഴിയും. എന്നാൽ ഇതിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാർ ചുരുങ്ങിയത് ആറുമാസമെങ്കിലും കാലാവധിയുള്ള പാസ്പോർട്ട് കയ്യിൽ കരുതണം.
ദുബൈ രാജ്യാന്തര വിമാനത്താവളം വഴി യാത്രക്കാരുടെ എണ്ണത്തിൽ വർഷതോറും റെക്കോർഡ് വർധനവാണ് ഉണ്ടായി കൊണ്ടിരിക്കുന്നത് .അത് കൊണ്ട് തന്നെ കടമ്പകൾക്ക് മുന്നിൽ കൂടുതൽ യാത്രക്കാർ കാത്തിരിക്കാതെ യാത്ര നടപടികൾ കൂടുതൽ വേഗത്തിലാകാനാണ് സ്മാർട്ട് ടണൽ പോലുള്ള നൂതന സംവിധാനങ്ങൾ സജ്ജീകരിച്ചുട്ടുള്ളതെന്ന് മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.