?????? ???????????? ?????

സഹിഷ്​ണുതയുടെ വർഷം, സായൂജ്യത്തി​െൻറയും

ദു​ബൈ: ഒ​രു ക​ല​ണ്ട​ർ വ​ർ​ഷം​കൂ​ടി മ​റി​യു​േ​മ്പാ​ൾ ​െഎ​ക്യ അ​റ​ബ്​ നാ​ടു​ക​ൾ​ക്ക്​ ഒാ​ർ​ത്തു​വെ​ക്കാ​നും അ​ഭി​മാ​നി​ക്കാ​നും മു​ഹൂ​ർ​ത്ത​ങ്ങ​ളേ​റെ. യു.​എ.​ഇ രാ​ഷ്​​ട്ര​പി​താ​വ്​ ശൈ​ഖ്​ സാ​യി​ദ്​ ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ന​ഹ്​​യാ​ൻ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച ഏ​റ്റ​വും വ​ലി​യ മൂ​ല്യ​ങ്ങ​ളി​ലൊ​ന്നാ​യ സ​ഹി​ഷ്​​ണു​ത​യാ​യി​രു​ന്നു ഇൗ ​വ​ർ​ഷ​ത്തെ ദേ​ശീ​യ പ്ര​മേ​യം. യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദി​​െൻറ ആ​ഹ്വാ​ന പ്ര​കാ​രം യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ​മ​ക്​​തൂം പ്ര​ഖ്യാ​പി​ച്ച വ​ർ​ഷാ​ച​ര​ണ​വും അ​നു​ബ​ന്ധ ന​യ​ങ്ങ​ളും രാ​ജ്യ​ത്തി​​െൻറ മി​ക​വ്​ പ​തി​ൻ​മ​ട​ങ്ങ്​ തി​ള​ക്ക​മു​ള്ള​താ​ക്കി. ഒാ​രോ വി​ഷ​യ​ത്തി​ലും സ​ഹി​ഷ്​​ണു​താ മൂ​ല്യ​ത്തി​​െൻറ പ​താ​ക ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​ണ്​ രാ​ഷ്​​ട്രം മു​ന്നേ​റി​യ​ത്.

ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭാ പ​ര​മാ​ധ്യ​ക്ഷ​ന്‍ ഫ്രാ​ന്‍സി​സ് മാ​ർ​പാ​പ്പ​ക്ക് അ​ബൂ​ദ​ബി​യി​ല്‍ ഒ​രു​ക്കി​യ വ​ൻ വ​ര​വേ​ൽ​പ്​ ത​ന്നെ പ്ര​ഖ്യാ​പി​ത മൂ​ല്യ​ങ്ങ​ളു​മാ​യി യു.​എ.​ഇ എ​ത്ര​മാ​ത്രം ചേ​ർ​ന്നു​നി​ൽ​ക്കു​ന്നു എ​ന്ന​തി​​െൻറ മി​ക​ച്ച തെ​ളി​വാ​യി​രു​ന്നു. ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​വ​രു​ടെ വീ​ട്ടി​ൽ വി​രു​ന്നെ​ത്തി​യ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ്​ മാ​ർ​പാ​പ്പ മ​ട​ങ്ങി​യ​ത്. പാ​പ്പ​യെ കാ​ണു​ക ജ​ന്മാ​ഭി​ലാ​ഷ​മാ​യി ക​രു​തി​യി​രു​ന്ന മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​യി​ര​ങ്ങ​ൾ​ക്ക്​ അ​ത്​ സാ​ഫ​ല്യ​ത്തി​​െൻറ ദി​ന​ങ്ങ​ളു​മാ​യി​രു​ന്നു. ആ​ഗോ​ള മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ൻ സം​ഘ​മാ​ണ്​ ഇ​തോ​ട​നു​ബ​ന്ധി​ച്ച്​ യു.​എ.​ഇ​യി​ലെ​ത്തി​യ​ത്. ഇൗ ​രാ​ഷ്​​ട്രം അ​തി​​െൻറ പൗ​ര​ൻ​മാ​രെ​യും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ പ്ര​വാ​സി​ക​ളെ​യും തു​ല്യ​ത​യോ​ടെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന മ​നോ​ഹ​ര ചി​ത്രം ലോ​ക​​ത്തി​നു മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചാ​ണ്​ അ​വ​ർ തി​രി​ച്ചു​പോ​യ​ത്.

ഫ്രാൻസിസ്​ മാർപാപ്പ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​, ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ എന്നിവർക്കൊപ്പം

അ​ബൂ​ദ​ബി​യി​ല്‍ അ​ബ്ര​ഹാ​മി​ക് ഹൗ​സ് എ​ന്ന പേ​രി​ല്‍ ക്രൈ​സ്ത​വ, മു​സ്‍ലിം, ജൂ​ത ആ​രാ​ധാ​നാ​ല​യ സ​മു​ച്ച​യ​ത്തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്​ സ​ഹി​ഷ്​​ണു​ത​യു​ടെ മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ലാ​യി. അ​ബൂ​ദ​ബി​യി​ല്‍ ഹി​ന്ദു​ക്ഷേ​ത്ര നി​ര്‍മാ​ണ​ത്തി​ന് തു​ട​ക്ക​മാ​യ​ത്​ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നു പു​റ​മെ ആ​ഗോ​ള ജ​ന​ത​യും ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ്​ കാ​ണു​ന്ന​ത്. സ​ഹി​ഷ്​​ണു​ത​യു​ടെ​യും സാം​സ്​​കാ​രി​ക ​െഎ​ക്യ​ത്തി​​െൻറ​യും ആ​ഗോ​ള കേ​ന്ദ്രം എ​ന്ന നി​ല​യി​ൽ യു.​എ.​ഇ ഒ​രു​പ​ടി​​കൂ​ടി മു​ന്നേ​റു​ക​യാ​യി​രു​ന്നു. ത​ല​സ്​​ഥാ​ന എ​മി​റേ​റ്റാ​യ അ​ബൂ​ദ​ബി​യി​ൽ നി​ര​വ​ധി ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കാ​ണ്​ പോ​യ​വ​ർ​ഷം അ​നു​മ​തി ന​ൽ​കി​യ​ത്.

ശാ​രീ​രി​ക-​മാ​ന​സി​ക പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടു​ന്ന മ​നു​ഷ്യ​ർ​ക്ക്​ ഏ​റ്റ​വും പ്ര​തീ​ക്ഷ പ​ക​രു​ന്ന ഒ​േ​ട്ട​റെ നി​യ​മ​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളു​മാ​ണ്​ രാ​ജ്യം മു​ന്നോ​ട്ടു​വെ​ച്ച​ത്. സം​ഘാ​ട​ന മി​ക​വു​കൊ​ണ്ടും പ​ങ്കാ​ളി​ത്തം​കൊ​ണ്ടും ഏ​െ​റ ശ്ര​ദ്ധേ​യ​മാ​യ സ്​​പെ​ഷ​ൽ ഒ​ളി​മ്പി​ക്​​സ്​ അ​തി​​െൻറ വ​ലി​യ ഒ​രു അ​ട​യാ​ളം കൂ​ടി​യാ​യി മാ​റി. സ്​​പെ​ഷ​ൽ ഒ​ളി​മ്പി​ക്​​സി​ൽ പ​െ​ങ്ക​ടു​ക്കാ​നെ​ത്തി​യ താ​ര​ങ്ങ​ൾ​ക്ക്​ ഒ​രു​ക്കി​യ സൗ​ക​ര്യ​ങ്ങ​ൾ അ​ന്താ​രാ​ഷ്​​ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ക്കാ​ൾ ഏ​റെ മു​ക​ളി​ലാ​യി​രു​ന്നു. അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​നാ ഉ​പ സ​ർ​വ സൈ​ന്യാ​ധി​പ​നു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നെ സം​ഘാ​ട​ന മി​ക​വി​ൽ അ​ഭി​ന​ന്ദി​ക്കാ​ൻ മാ​ത്ര​മാ​യി പാ​രാ ഒ​ളി​മ്പി​ക്​​സ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യു.​എ.​ഇ​യി​ൽ എ​ത്തി​യി​രു​ന്നു.

ഫു​ട്​​ബാ​ളി​​നെ നെ​ഞ്ചേ​റ്റു​ന്ന​വ​ർ​ക്ക്​ ആ​വേ​ശ​മാ​യി എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ളും ലോ​ക ക്ല​ബ്​ ഫു​ട്​​ബാ​ളും യു.​എ.​ഇ​യി​ൽ വി​രു​ന്നെ​ത്തി. ഉ​ന്ന​ത​മാ​യ സ്​​പോ​ർ​ട്​​സ്​​മാ​ൻ സ്​​പി​രി​റ്റ്​ പ്ര​ദ​ർ​ശി​പ്പി​ച്ചാ​ണ്​ സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും ഇ​രു ഫു​ട്​​ബാ​ൾ മാ​മാ​ങ്ക​ങ്ങ​ളും ആ​ഘോ​ഷി​ച്ച​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ യു.​എ.​ഇ​യി​ൽ എ​ത്തി ശാ​സ്​​ത്രീ​യ-​സാ​മ്പ​ത്തി​ക-​സാം​സ്​​കാ​രി​ക വ​ള​ർ​ച്ച​ക്ക്​ സം​ഭാ​വ​ന ന​ൽ​കു​ന്ന​വ​ർ​ക്ക്​ ദീ​ർ​ഘ​കാ​ല വി​സ ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ്​ എ​ടു​ത്തു​പ​റ​യേ​ണ്ട മ​റ്റൊ​രു നാ​ഴി​ക ക​ല്ല്. മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വ്യ​വ​സാ​യി​ക​ൾ​ക്ക്​ ​ഗോ​ൾ​ഡ്​ കാ​ർ​ഡ്​ വി​സ ല​ഭി​ച്ചു. ശാ​സ്​​ത്ര​ജ്​​ഞ​ർ, പ്ര​ഫ​ഷ​ന​ലു​ക​ൾ, ക​ലാ​കാ​ര​ന്മാ​ർ തു​ട​ങ്ങി​യ​വ​ർ​ക്കും ദീ​ർ​ഘ​കാ​ല വി​സ അ​നു​വ​ദി​ക്കു​ന്നു​ണ്ട്. യു.​എ.​ഇ​യു​ടെ സ്വ​പ്​​ന ദൗ​ത്യ​മാ​യ ബ​ഹി​രാ​കാ​ശ യാ​ത്ര സാ​ധ്യ​മാ​യ​താ​ണ്​ മ​റ്റൊ​രു പൊ​ൻ​തൂ​വ​ൽ. ഹ​സ്സ അ​ൽ മ​ൻ​സൂ​റി സെ​പ്റ്റം​ബ​ർ 25ന് ​അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക്​ പ​റ​ന്നു. എ​ട്ടു ദി​വ​സം പ​രീ​ക്ഷ​ണ നി​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി അ​വി​ടെ ത​ങ്ങി ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​ന് ഭൂ​മി​യി​ല്‍ തി​രി​ച്ചെ​ത്തി. അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തു​ന്ന ആ​ദ്യ അ​റ​ബ്​ പ​ര്യ​വേ​ക്ഷ​ക​നാ​ണ്​ ഹ​സ്സ. അ​ടു​ത്ത സ​ഞ്ചാ​രി​ക്കാ​യി രാ​ഷ്​​ട്രം അ​ന്വേ​ഷ​ണ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഒ​പ്പം ചൊ​വ്വാ ദൗ​ത്യ​ത്തി​​െൻറ പ്ര​യ​ത്​​ന​ങ്ങ​ളും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​െൻറ യു.​എ.​ഇ സ​ന്ദ​ർ​​ശ​നം ഏ​റെ പ്ര​തീ​ക്ഷ പ​ക​രു​ന്ന​താ​യി​രു​ന്നു. ര​ണ്ടു ത​വ​ണ​യാ​ണ്​ മു​ഖ്യ​മ​ന്ത്രി ഇൗ ​വ​ർ​ഷം യു.​എ.​ഇ​യി​ലെ​ത്തി​യ​ത്. ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ൻ​ഡോ-​അ​റ​ബ്​ മേ​ള​യാ​യ ഗ​ൾ​ഫ്​ മാ​ധ്യ​മം ക​മോ​ൺ കേ​ര​ള​യു​ടെ ഉ​ദ്​​ഘാ​ട​ന വേ​ദി​യി​ൽ ആ​യി​ര​ങ്ങ​ളു​മാ​യി മു​ഖ്യ​മ​ന്ത്രി സം​വ​ദി​ച്ചു. ലോ​ക കേ​ര​ള സ​ഭ തീ​രു​മാ​ന​ത്തി​​െൻറ ഭാ​ഗ​മാ​യ ര​ണ്ട്​ ഉ​ച്ച കോ​ടി​ക​ളി​ലും അ​ദ്ദേ​ഹം ജ​ന​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. കേ​ര​ള​ത്തി​ൽ നി​ക്ഷേ​പ​മി​റ​ക്കാ​ൻ സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ൾ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച​തും നേ​ട്ട​മാ​യി.

ഹസ്സ അൽ മൻസൂരി അന്തരാഷ്​ട്ര ബഹിരാകാശ കേന്ദ്രത്തിൽ

കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ യു.​എ.​ഇ പ​ര്യ​ട​നം അ​വി​സ്​​മ​ര​ണീ​യ​മാ​യി​രു​ന്നു. ആ​യി​ര​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​ത രാ​ഹു​ൽ ശൈ​ഖ്​ മു​ഹ​മ്മ​ദ്, ശൈ​ഖ്​ സു​ൽ​ത്താ​ൻ എ​ന്നി​വ​രെ സ​​ന്ദ​ർ​ശി​ച്ചാ​ണ്​ മ​ട​ങ്ങി​യ​ത്. ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വ​ര​വി​ന്​ ഇ​ക്കു​റി കൂ​ടു​ത​ൽ പ്ര​ധാ​ന്യ​മു​ണ്ടാ​യി​രു​ന്നു. യു.​എ.​ഇ​യു​ടെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ഒാ​ർ​ഡ​ർ ഒാ​ഫ്​ സാ​യി​ദ്​ ഏ​റ്റു​വാ​ങ്ങാ​നാ​ണ്​ മോ​ദി എ​ത്തി​യ​ത്. രു​പേ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ യു.​എ.​ഇ​യി​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും ആ​രം​ഭി​ച്ചു. ദു​ബൈ ഡ്യൂ​ട്ടി​ഫ്രീ​യി​ൽ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​ൻ രൂ​പ ന​ൽ​കി വി​നി​മ​യ​വും ന​ട​ത്താ​ൻ ക​ഴി​യു​മി​പ്പോ​ൾ.

യു.​എ.​ഇ​യു​മാ​യി മി​ക​ച്ച ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന, പ്ര​വാ​സി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യി​രു​ന്ന മു​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​​െൻറ വി​യോ​ഗം യു.​എ.​ഇ അ​ധി​കൃ​ത​രെ​യും ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളെ​യും ദുഃ​ഖ​ത്തി​ലാ​ഴ്​​ത്തി. ഫെ​ബ്രു​വ​രി അ​വ​സാ​നം ന​ട​ന്ന ലോ​ക ഇ​സ്​​ലാ​മി​ക രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ ഒ.​ഐ.​സി​യു​ടെ ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​നാ​ണ്​ സു​ഷ​മ സ്വ​രാ​ജ്​ അ​വ​സാ​ന​മാ​യി യു.​എ.​ഇ​യി​ലെ​ത്തി​യ​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന മു​സ്​​ലിം​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​ന്​ ക്രി​യാ​ത്മ​ക നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ച്ച ഉ​ച്ച​കോ​ടി മു​സ്​​ലിം​ക​ൾ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്​​ന​ങ്ങ​ളും ച​ർ​ച്ച ചെ​യ്​​തു.

Tags:    
News Summary - dubai-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.