ദുബൈ: െപാതുസ്വകാര്യ പങ്കാളിത്തത്തോടെ (പി.പി.പി) ദുബൈയുടെ സാമ്പത്തിക മേഖലക്ക് കരുത ്ത് പകരാനും കൂടുതൽ ഗതാഗത സൗകര്യമൊരുക്കാനുമുള്ള നടപടികൾ സജീവമാക്കി റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). ഇതുമായി ബന്ധപ്പെട്ട് നിരവധി േപ്രാജക്ടുകളും നിർദേശവും ലഭിച്ചതായി കമേഴ്സിയൽ ആൻഡ് ഇൻെവസ്റ്റ്മെൻറ് ഡയറക്ടർ ഇബ്രാഹീം അൽ ഹദ്ദാദ് പറഞ്ഞു. പദ്ധതികൾ ഉടൻ നടപ്പാക്കും.
പൊതുമേഖലക്കും സ്വകാര്യ സംരംഭകർക്കും ഒരുപോലെ ഗുണം ചെയ്യുന്നതായിരിക്കും പദ്ധതികൾ. സാമ്പത്തിക സ്ഥിരത ഉണ്ടാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. ‘യൂനിയൻ 71’ എന്ന പ്രോജക്ടിൽ യൂനിയൻ മെട്രോ സ്റ്റേഷന് മുകളിൽ വ്യാപാര, വ്യവസായ, താമസ സൗകര്യമുള്ള സമുച്ചയം നിർമിക്കും. ബസ് യാത്രക്കാർക്കായി ഹൈ ടെക് സൗകര്യമുള്ള ബസ് കാത്തിരിപ്പു കേന്ദ്രം സ്ഥാപിക്കും. റോഡ് നിർമാണം, മെട്രോ വികസിപ്പിക്കൽ, കാർ പാർക്കിങ് എന്നിവയും ഒരുക്കും. ദുബൈക്കും നാട്ടുകാർക്കും പ്രവാസികൾക്കും സംരംഭകർക്കും ഗുണകരമാവുന്ന പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് ഇബ്രാഹീം അൽ ഹദ്ദാദ് പറഞ്ഞു. 1500 ബസ് ഷെൽറ്ററുകൾ സ്ഥാപിക്കാൻ കഴിഞ്ഞദിവസം ആർ.ടി.എ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.