ദുബൈ: പന്തീരായിരത്തോളം ജീവനക്കാർ, നൂറുകണക്കിന് വാഹനങ്ങൾ, പ്രൗഢിയേറിയ ഒാഫിസു കൾ, അതിൽ സദാ സേവനസന്നദ്ധരായ ഉദ്യോഗസ്ഥർ... ലോകത്തെ മുൻനിര സ്മാർട്ട് നഗരമാവാ ൻ കുതിക്കുന്ന ദുബൈ നഗരത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനമായ ദുബൈ മുനിസിപ്പാലിറ്റിയുടെ ഇപ്പോഴത്തെ ചിത്രമാണിത്. എന്നാൽ, ഇന്നുകാണുന്ന മുന്നേറ്റങ്ങൾക്കും വളർച്ചക്കുമെല്ലാം പിന്നിൽ കഠിനാധ്വാനത്തിെൻറയും അർപ്പണബോധത്തിെൻറയും വലിയ ഒരു ചരിത്രമുണ്ട്.
1954 ഫെബ്രുവരി 28ന് സ്ഥാപിതമായ ദുബൈ നഗരസഭയിൽ ഏഴു ജീവനക്കാരാണ് ആരംഭ ഘട്ടത്തിലുണ്ടായിരുന്നത്. നഗരം വൃത്തിയായി സൂക്ഷിക്കുക എന്നതായിരുന്നു അവരിൽ ഏൽപിക്കപ്പെട്ടിരുന്ന ദൗത്യം. അറബ് മേഖലയിലെ ആദ്യകാല നഗരസഭകളിൽ ഒന്നാണിത്. മൂന്നു വർഷങ്ങൾക്കുശേഷം 23 നഗരസഭ കൗൺസിലർമാരെ നിയോഗിച്ചു. പൗരപ്രമുഖർ, വ്യാപാരികൾ, മുതിർന്ന പൗരൻമാർ തുടങ്ങിയവർ ഉൾക്കൊള്ളുന്നതായിരുന്നു ആ സമിതി. നഗരത്തിെൻറ ആത്മാവും ആകാരവും രൂപപ്പെടുത്തുന്നതിൽ അവരുടെ വിലയേറിയ നിർദേശങ്ങളും ഉപദേശങ്ങളും സ്വീകരിക്കപ്പെട്ടു. ആരോഗ്യമേഖലയിലും നഗരത്തിെൻറ വാസ്തുവിദ്യയിലും കെട്ടിലും മട്ടിലുമെല്ലാം വളർച്ചയിലേക്ക് നാട് ചുവടുവെച്ചുതുടങ്ങിയത് അവിടെനിന്നാണ്.
1961ൽ ശൈഖ് റാഷിദ് ആൽ മക്തൂം പുറത്തിറക്കിയ നിയമത്തിലൂടെ ദുബൈ മുനിസിപ്പൽ കൗൺസിൽ നിലവിൽ വന്നു. പിന്നീട് നൂതനാശയങ്ങളുടെയും സാേങ്കതിക മുന്നേറ്റത്തിെൻറയും ഗൾഫ് മേഖലയിലെ പ്രഭവകേന്ദ്രമായി ദുബൈ നഗരസഭ മാറി. വാർഷികദിനം പ്രമാണിച്ച് നാം കാണുന്ന സുന്ദരനഗരത്തിെൻറ ആദ്യകാല ചിത്രങ്ങൾ കോർത്തിണക്കി ദുബൈ മീഡിയ ഒാഫിസ് ഒരു മിനിറ്റ് നീളുന്ന വിഡിയോ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.