ദുബൈ: കോവിഡ് -19െൻറ പശ്ചാത്തലത്തിൽ ദുബൈയിലെ എല്ലാ വിസ ഇടപാടുകളും സേവനങ്ങളും സ്മാർട്ട് ചാനൽ വഴി ലഭ്യമാക്കിയിട്ടുണ്ടെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് െറസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജർ മുഹമ്മദ് അഹ്മദ് അൽ മറി അറിയിച്ചു. ഉപയോക്താക്കൾക്ക് ഓഫിസുകൾ സന്ദർശിക്കാതെ വീടുകളിൽ നിന്നുതന്നെ ഓൺലൈൻ വഴി എല്ലാ ഇടപാടുകളും പൂർത്തീകരിക്കാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വകുപ്പിെൻറ വെബ്സൈറ്റ് വഴിയും ജി.ഡി.ആർ.എഫ്.എ ദുബൈ (GDRFA dubai) എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയുമാണ് ഉപയോക്താക്കൾ സേവനങ്ങൾ ഉപയോഗിക്കേണ്ടത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിെൻറ നിർദേശാനുസരണമാണ് വകുപ്പിെൻറ എല്ലാ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാക്കിയത്.
2021ൽ എല്ലാ സർക്കാർ സേവനങ്ങളും സ്മാർട്ട് ചാനൽ വഴി ആകുന്ന പദ്ധതിയുടെകൂടി ഭാഗമാണിത്. എൻട്രി പെർമിറ്റുകൾ, റെസിഡൻസി പെർമിറ്റ്, സ്ഥാപന സേവനം, എയർപോർട്ട്-തുറമുഖ സേവനം, നിയമലംഘനങ്ങളുടെ പരിഹാരം, വ്യക്തിഗത സ്റ്റാറ്റസ് തുടങ്ങിയ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാവും. ഇതുവഴി ഉപഭോക്താക്കളുടെ ഓഫിസ് സന്ദർശനങ്ങൾ 99 ശതമാനം കുറക്കാൻ കഴിഞ്ഞെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ അഡ്മിനിസ്ട്രേഷൻ ഓപറേഷൻ ഡയറക്ടർ ക്യാപ്റ്റൻ മറിയം തായിബ് വെളിപ്പെടുത്തി. ഇത് ജീവനക്കാരുടെ ഉൽപാദനക്ഷമത വർധിപ്പിച്ചുവെന്നും ക്യാപ്റ്റൻ മറിയം കൂട്ടിച്ചേർത്തു. തേസമയം, ദുബൈയിലെ വിസ സേവനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ടോൾഫ്രീ നമ്പറായ 8005111ൽ ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിച്ചു. യു.എ.ഇക്ക് പുറത്തുള്ളവർ 0097143139999 എന്ന നമ്പറിലാണ് വിളിക്കേണ്ടത്. gdrfa@dnrd.ae, amer@dnrd.ae എന്നീ ഇ-മെയിൽ വഴിയും വിവരങ്ങൾ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.