ദുബൈ: ലഭ്യമാകുന്ന മഴവെള്ളം ഒരുതുള്ളി പോലും പാഴാക്കാതെ സംരക്ഷിക്കുവാനുള്ള ഒരുക്കം ദുബൈ നഗരസഭ ആരംഭിച്ചു. ആഴത്തിലുള്ള ഭൂഗർഭ ഡ്രെയിനേജ്, ഉപരിതല ഭൂഗർഭജല പദ്ധതി, മിഡിൽ ഈസ്റ്റിലെ ആദ്യത്തേതും മഴ സംഭരിക്കാനുള്ള ശേഷിയുടെ കാര്യത്തിൽ ഏറ്റവും വലുതുമാണ്. ഭൂഗർഭ ജല തോത് നിലനിറുത്തുന്നതോടൊപ്പം തന്നെ കാർബൺ പ്രസരണത്തെ ചെറുക്കുവാനും കടൽ ജലത്തെ ആശ്രയിക്കാതെ തന്നെ കാർഷിക, പൂന്തോട്ട മേഖലയെ അഭിവൃദ്ധിപ്പെടുത്തുവാനും ഇതുവഴി സാധിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്.
മഴക്കെടുതി മൂലം സംഭവിക്കാറുള്ള പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരവും ഇതുവഴി ലഭിക്കും. അറ്റകുറ്റപ്പണി ആവശ്യമില്ലാത്തതിനാൽ പ്രകൃതി സംരക്ഷണത്തോടൊപ്പം സാമ്പത്തിക പിന്തുണയും ലഭിക്കുന്നു. പദ്ധതിയുടെ നിർമാണം പുരോഗമിക്കുകയാണെന്നും 2020 ദുബൈ എക്സ്പോക്ക് മുന്നോടിയായി ഇതുപൂർത്തിയാക്കുമെന്നും നഗരസഭ ഡയറക്ടർ എൻജിനിയർ ദാവൂദ് അൽ ഹജ്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.