ജിയു ജിത്സു ചാമ്പ്യൻഷിപ്പിന് ദുബൈ വേദിയൊരുക്കും

ദുബൈ: വൈസ് പ്രസിഡന്‍റ് ജിയു ജിത്സു ചാമ്പ്യൻഷിപ്പിന് സെപ്റ്റംബറിൽ ദുബൈ വേദിയൊരുക്കുന്നു. യു.എ.ഇ ജിയു ജിത്സു ഫെഡറേഷൻ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 10, 11 തീയതികളിൽ ദുബൈ അൽനസ്ർ ക്ലബ്ബിലാണ് നടക്കുക. യു.എ.ഇയിലെ പ്രധാന ക്ലബ്ബുകൾ പങ്കെടുക്കും.

യു.എ.ഇയിലെ പ്രധാനപ്പെട്ട രണ്ടാമത്തെ ടൂർണമെന്‍റാണിത്. അഡൽറ്റ്, യൂത്ത്, ജൂനിയർ കാറ്റഗറികളിലായി മത്സരാർഥികൾ മാറ്റുരക്കും. ഏഴ് ലക്ഷം ദിർഹം സമ്മാനത്തുകയുള്ള ടൂർണമെന്‍റാണിത്. അഡൽറ്റ് വിഭാഗം വിജയികൾക്ക് 2.70 ലക്ഷം ദിർഹം, യൂത്ത് വിഭാഗത്തിൽ 2.40 ലക്ഷം ദിർഹം, ജൂനിയർ വിഭാഗത്തിൽ 2.10 ലക്ഷം ദിർഹം എന്നിങ്ങനെയാണ് സമ്മാനത്തുക. 100ഓളം മത്സരാർഥികൾ പങ്കെടുക്കും. സെപ്റ്റംബർ അഞ്ച് വരെയാണ് രജിസ്ട്രേഷൻ.

അടുത്തിടെ ജിയോ ജിത്സു മത്സരത്തെ പ്രോൽസാഹിപ്പിക്കുന്ന നയമാണ് യു.എ.ഇ സ്വീകരിക്കുന്നത്. അബൂദബിയിൽ ഇതിനായി പ്രത്യേക പരിശീലന കേന്ദ്രം ഉൾപെടെ സ്ഥാപിച്ചിട്ടുണ്ട്. നിരവധി ടൂർണമെന്‍റുകൾക്കാണ് അടുത്തിടെ അബൂദബി വേദിയൊരുക്കിയത്.

രാജ്യത്ത് കായിക മേഖലയുടെ വളർച്ച ലക്ഷ്യമിട്ടാണ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നതെന്നും കഴിവുള്ള കുട്ടികളെ വളർത്തിയെടുക്കാൻ ഇത്തരം ടൂർണമെന്‍റുകൾ സഹായിക്കുമെന്നും യു.എ.ഇ.ജെ.ജെ.എഫ് വൈസ് പ്രസിഡന്‍റ് മുഹമ്മദ് സാലിം അൽ ദാഹിരി പറഞ്ഞു. 

Tags:    
News Summary - Dubai will host Jiu Jitsu Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.