ദുബൈ: വേഗതയും വിനോദവും സംഗമിക്കുന്ന ദുബൈ വേൾഡ് കപ്പ് കുതിരയോട്ട മത്സരത്തിൽ 27ന് മെയ്ദാൻ റേസ് കോഴ്സിൽ നടക്കും. കുതിര പ്രേമികൾക്ക് നിരാശ സമ്മാനിച്ച് കാണികളില്ലാതെയാണ് ഇക്കുറി മത്സരം അരങ്ങേറുന്നത്. അതേസമയം, ചാനലുകളിലൂടെയും സമൂഹ മാധ്യമങ്ങളിലുടെയും തത്സമയ സംപ്രേക്ഷണമുണ്ടായിരിക്കുമെന്ന് ദുബൈ റേസിങ് ക്ലബ്ബ് അറിയിച്ചു. നിരവധി ചർച്ചകൾക്ക് ശേഷം കഴിഞ്ഞ ദിവസം ചേർന്ന യോഗമാണ് കാണികളെ ഒഴിവാക്കാൻ തീരുമാനമെടുത്തത്. വിവിധ രാജ്യങ്ങളിൽ നിന്ന് പങ്കെടുക്കുന്നവരുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം.
ലോകത്തിലെ ഏറ്റവും മികച്ച പന്തയക്കുതിരകൾ വാശിയോടെ പോരടിക്കുന്ന മത്സരമാണ് ദുൈബ വേൾഡ് കപ്പ്. ഇപ്പോൾ നടക്കുന്ന ചെറുതും വലുതുമായ മത്സരങ്ങളുടെ കലാശപ്പോരായാണ് വേൾഡ് കപ്പ് കാർണിവൽ നടത്തുന്നത്. 1996ൽ തുടങ്ങിയ മേളയുടെ 25ാം വാർഷികാഘോഷമായിരുന്നു കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്നത്. എന്നാൽ, കോവിഡ് വിലങ്ങിട്ടേതാടെ ചരിത്രത്തിലാദ്യമായി വേൾഡ് കപ്പ് മുടങ്ങി. ഈ വർഷം 25ാം സീസൺ ആഘോഷിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. എല്ലാ വർഷവും മാർച്ചിലെ അവസാന ശനിയാഴ്ചയാണ് മത്സരം. സഈദ് ബിൻ സുറൂർ പരിശീലിപ്പിച്ച തണ്ടർ സ്നോയാണ് നിലവിലെ ചാമ്പ്യൻ.
ഏറ്റവും വലിയ സമ്മാനതുക നൽകുന്ന ചാമ്പ്യൻഷിപ്പുകളിലൊന്നാണിത്. ഒരു കോടി ഡോളറോളം സമ്മാനത്തുകയായി ലഭിക്കും. ആയിരക്കണക്കിന് ആളുകൾ കാഴ്ചക്കാരായെത്തിയിരുന്ന പോരാട്ടമാണിത്. യു.എ.ഇ ഭരണാധികാരികളുടെയും രാജകുടുംബത്തിെൻറയും കുതിരകൾ ഉൾപെടെ വേൾഡ് കപ്പിന് അണിനിരക്കുന്നുണ്ട്. മിഡിൽ ഈസ്റ്റിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും കുതിരകൾ ദിവസങ്ങൾക്ക് മുൻപേ ദുബൈയിൽ എത്തി പരിശീലനം തുടങ്ങിയിരിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.