ദുബൈ: പ്രവാസികളുടെ ഇഷ്ട നഗരങ്ങളുടെ പട്ടികയിൽ ദുബൈ രണ്ടാമത്. ഇന്‍റർനേഷൻസ് തയാറാക്കിയ എക്സ്പാറ്റ് സിറ്റി റാങ്കിങ്ങിലാണ് ദുബൈ മുന്നിലെത്തിയത്. സ്പെയിനിലെ വലൻസിയയാണ് ഒന്നാം സ്ഥാനത്ത്.
ദുബൈക്ക് പിന്നിൽ മൂന്നാം സ്ഥാനത്തായി മെക്സികോ സിറ്റി നിലയുറപ്പിച്ചു. 70 ശതമാനത്തോളം പേർ ദുബൈയിൽ ജോലി ചെയ്യുന്നതിൽ സന്തോഷവാന്മാരാണെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. 68 ശതമാനം പ്രവാസികളും അവരുടെ സാമൂഹിക ജീവിതത്തിൽ സംതൃപ്തരാണ്. കാറുകളുടെ കാര്യത്തിൽ 95 ശതമാനം പ്രവാസികളും സംതൃപ്തരാണ്.
രാത്രികാല ജീവിതം, സംസ്കാരം എന്നിവയിൽ ദുബൈക്ക് അഞ്ചാം സ്ഥാനമാണ് ലഭിച്ചത്. ഭക്ഷണ വൈവിധ്യങ്ങളിൽ ദുബൈ മൂന്നാം സ്ഥാനം നേടി. വിദേശ ജോലി ഇൻഡക്സിൽ ദുബൈ ആറാം സ്ഥാനത്താണ്. 2017 മുതൽ ആരംഭിച്ച സർവേ എല്ലാവർഷവും നടക്കുന്നുണ്ട്. 177 രാജ്യങ്ങളിലെ 12,000 പ്രവാസികളുടെ ജീവിതം വിലയിരുത്തിയാണ് സർവേ തയാറാക്കിയതെന്ന് ഇന്‍റർനേഷൻസ് അധികൃതർ പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ മലയാളി പ്രവാസികളുള്ള നഗരങ്ങളിലൊന്നാണ് ദുബൈ. ഏകദേശം 12 ലക്ഷത്തോളം മലയാളികൾ ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.