ദുബൈ: വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലൊന്നായ ഗ്ലോബൽ വില്ലേജിന്റെ 27ാം സീസണിന് ഏപ്രിൽ 30ന് തിരശ്ശീല വീഴും. ഒക്ടോബറിൽ ആരംഭിച്ച മേള കോവിഡിനുശേഷം നിയന്ത്രണങ്ങളില്ലാതെയാണ് ഇത്തവണ അരങ്ങേറിയത്. സമാപനത്തിന് മുന്നോടിയായി ഈദുൽ ഫിത്റിനോടനുബന്ധിച്ച് വിപുലമായ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
പെരുന്നാൾ ദിനം മുതൽ പ്രവർത്തനം വൈകീട്ട് നാലുമുതൽ പുനരാരംഭിക്കും. റമദാനിൽ വൈകീട്ട് ആറിനാണ് ആരംഭിച്ചിരുന്നത്. വെള്ളിയാഴ്ച മുതൽ ഒരാഴ്ചക്കാലം വിപുലമായ പരിപാടികളും വിനോദക്കാഴ്ചകളും തീരുമാനിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ കരിമരുന്ന് പ്രയോഗം അരങ്ങേറും. അതോടൊപ്പം പെരുന്നാളിനോടനുബന്ധിച്ച പ്രത്യേക മാർക്കറ്റും പ്രവർത്തിക്കും.
സെലിബ്രേഷൻ വാക്കിൽ സ്ഥാപിക്കുന്ന മാർക്കറ്റിൽ പരമ്പരാഗത അറബി പിസ്ത ഐസ്ക്രീം, പ്രാദേശിക കലാകാരന്മാരുടെ പെയിന്റിങ്ങുകൾ, സീസണൽ പാനീയങ്ങൾ തുടങ്ങിയവ ഒരുക്കുന്നുണ്ട്. ഗ്ലോബൽ വില്ലേജ് നഗരിയിലൊന്നാകെ പെരുന്നാൾ അലങ്കാരങ്ങളും സ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.