ദു​ബൈ ന​ട​ന്നു കാ​ണാ​ൻ വ​മ്പ​ൻ ന​ട​പ്പാ​ത പ​ദ്ധ​തി​

ദു​ബൈ: കാ​ൽ​ന​ട സൗ​ഹൃ​ദ ന​ഗ​ര​മാ​യി മാ​റാ​ൻ ത​യാ​റെ​ടു​ത്ത്​ ദു​ബൈ ന​ഗ​രം. ഇ​തി​നാ​യി ‘ദു​ബൈ വാ​ക്ക്’ എ​ന്ന പേ​രി​ൽ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് മു​ഹ​മ്മ​ദ് വ​ൻ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. 3,300 കി​ലോ​മീ​റ്റ​ർ ന​ട​പ്പാ​ത​ക​ളും 110 ന​ട​പ്പാ​ല​ങ്ങ​ളും അ​ട​ങ്ങു​ന്ന​താ​ണ് പ​ദ്ധ​തി.

ദു​ബൈ ഫ്യൂ​ച്ച​ർ മ്യൂ​സി​യം, അ​ൽ​റാ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് ദു​ബൈ വാ​ക്ക് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ദു​ബൈ​യെ കാ​ൽ​ന​ട സൗ​ഹൃ​ദ ന​ഗ​ര​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​താ​ണ് ഈ ​ബൃ​ഹ​ദ് പ​ദ്ധ​തി. ദു​ബൈ ഫ്യൂ​ച്ച​ർ മ്യൂ​സി​യം, വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​ർ, എ​മി​റേ​റ്റ്സ് ട​വേ​ഴ്സ്, ഡി.​ഐ.​എ​ഫ്.​സി, മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ന​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്ന ഇ​ട​നാ​ഴി​ക​ളും ര​ണ്ട് കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ന​ട​പ്പാ​ല​വും നി​ർ​മി​ക്കും. ഏ​ത് കാ​ലാ​വ​സ്ഥ​യി​ലും ന​ട​ന്നു​പോ​കാ​ൻ ക​ഴി​യും​വി​ധം അ​ന്ത​രീ​ക്ഷ നി​യ​ന്ത്രി​ത സം​വി​ധാ​ന​മു​ള്ള​താ​യി​രി​ക്കും ഇ​ട​നാ​ഴി​ക​ൾ. ദു​ബൈ​യു​ടെ പ​ഴ​യ​ക്കാ​ല കാ​ഴ്ച​ക​ൾ ന​ട​ന്നു​കാ​ണാ​ൻ സൗ​ക​ര്യ​മു​ള്ള വി​ധം 15 കി​ലോ​മീ​റ്റ​ർ ന​ട​പ്പാ​ത​യാ​ണ് അ​ൽ റാ​സി​ൽ നി​ർ​മി​ക്കു​ക. കോ​ർ​ണി​ഷി​നോ​ട് അ​ഭി​മു​ഖ​മാ​യും ഈ ​പാ​ത ക​ട​ന്നു​പോ​കും.

മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ദു​ബൈ വാ​ക്ക് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ അ​ൽ​ബ​ർ​ഷ 2, ഖ​വാ​നീ​ജ് 2, മി​സ്ഹാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ൽ​ന​ട​പ്പാ​ത​ക​ൾ ഒ​രു​ങ്ങും. പി​ന്നീ​ടി​ത് 160 താ​മ​സ​മേ​ഖ​ല​ക​ളി​ലേ​ക്കും വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും. അ​ൽ​ന​ഹ്ദ-​അ​ൽ​മം​സാ​ർ എ​ന്നി​വ​യെ ബ​ന്ധി​പ്പി​ച്ച് അ​ൽ ഇ​ത്തി​ഹാ​ദ് സ്ട്രീ​റ്റി​ൽ കാ​ൽ​ന​ട​ക്കാ​ർ​ക്ക് ക​ട​ന്നു​പോ​കാ​നു​ള്ള പ്ര​ധാ​ന പാ​ല​ങ്ങ​ളി​ലൊ​ന്ന് നി​ർ​മി​ക്കും. മ​റ്റൊ​രു പാ​ലം വ​ർ​ഖ​യെ​യും മി​ർ​ദി​ഫി​നെ​യും ബ​ന്ധി​പ്പി​ച്ച് ട്രി​പ്പ​ളി സ്ട്രീ​റ്റി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കും. ദു​ബൈ സി​ലി​ക്ക​ൺ ഒ​യാ​സി​സി​നെ​യും ദു​ബൈ ലാ​ൻ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന മ​റ്റൊ​രു ന​ട​പ്പാ​ലം ദു​ബൈ അ​ൽ​ഐ​ൻ റോ​ഡി​ന് കു​റു​കെ​യും സ​ജ്ജ​മാ​ക്കും.

ജ​ലാ​ശ​യ​ങ്ങ​ൾ ക​ണ്ട് ന​ട​ക്കാ​വു​ന്ന 112 കി​ലോ​മീ​റ്റ​ർ ന​ട​പ്പാ​ത, പ​ച്ച​പ്പ് ക​ണ്ട് ന​ട​ക്കാ​ൻ സാ​ധി​ക്കു​ന്ന 124 കി​ലോ​മീ​റ്റ​ർ ന​ട​വ​ഴി, 150 കി​ലോ​മീ​റ്റ​ർ ഗ്രാ​മീ​ണ, മ​ല​യോ​ര ന​ട​പ്പാ​ത എ​ന്നി​വ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി യാ​ഥാ​ർ​ഥ്യ​മാ​ക്കും. പു​തി​യ 3,300 ന​ട​പ്പാ​ത​ക​ൾ​ക്ക് പു​റ​മേ 2040ന​കം നി​ല​വി​ലെ 2,300 കി​ലോ​മീ​റ്റ​ർ ന​ട​പ്പാ​ത ന​വീ​ക​രി​ച്ച് പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന 6,500 കി​ലോ​മീ​റ്റ​ർ കാ​ൽ​ന​ട യാ​ത്രാ സൗ​ക​ര്യ​മാ​ണ് ദു​ബൈ ല​ക്ഷ്യ​മി​ടു​ന്ന​ത്. 2040ന്​ ​ശേ​ഷം 900 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ ന​ട​പ്പാ​ത​ക​ൾ​കൂ​ടി നി​ർ​മി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

പ​ദ്ധ​തി​ക്കൊ​പ്പം പ്ര​ത്യേ​ക സ്മാ​ർ​ട്ട്​ ആ​പ്ലി​ക്കേ​ഷ​നും പു​റ​ത്തി​റ​ക്കും. ആ​പ്പ്​ ഉ​പ​യോ​ഗി​ച്ച്​ കാ​ൽ​ന​ട റൂ​ട്ടു​ക​ൾ, എ​ത്ര ദൂ​രം ന​ട​ന്നു തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ട്രാ​ക്കു ചെ​യ്ത്​​ ഇ​ൻ​സെ​റ്റീ​വ്​ പോ​യി​ന്‍റ്​ ന​ൽ​കും. ആ​പ്പ്​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ഈ ​പോ​യ​ന്‍റ്​ റ​ഡീം ചെ​യ്യാ​നും ഇ-​വാ​ല​റ്റി​ൽ ക്ര​ഡി​റ്റ്​ ചെ​യ്യാ​നും സാ​ധി​ക്കും. കൂ​ടാ​തെ പ്രാ​ദേ​ശി​ക​മാ​യ ആ​ക​ർ​ഷ​ണ​ങ്ങ​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ആ​പ്പി​ൽ അ​പ്​​ഡേ​റ്റ്​ ചെ​യ്യും.

Tags:    
News Summary - Dubai's Grand Walkway Project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.