ദുബൈ: കോവിഡ് സൃഷ്ടിച്ച ഇടവേളക്ക് ശേഷം ദുബൈ വിമൻസ് റൺ വീണ്ടുമെത്തുന്നു. റണ്ണിന്റെ ഒമ്പതാമത് പതിപ്പ് നവംബർ ആറിന് ദുബൈ ബ്ലൂവാട്ടേഴ്സ് ഐലൻഡിൽ നടക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രമുഖ ബോളിവുഡ് താരം സഞ്ജയ് ദത്ത് ഇത്തവണത്തെ റണ്ണിന്റെ ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റു. ആശ്ചര്യകരമായ ഈ പരിപാടിയുടെ ഭാഗമാകാൻ സാധിച്ചത് ബഹുമതിയായി കാണുന്നുവെന്ന് സഞ്ജയ് ദത്ത് പറഞ്ഞു. കായിക മേഖലയും സിനിമയും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്നും സ്ത്രീശാക്തീകരണത്തിൽ വിശ്വസിക്കുന്നതിനാലാണ് ഈ സ്ഥാനം സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എ.ഇയിലെ സ്ത്രീകൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കൽ ലക്ഷ്യമിട്ടാണ് ദുബൈ വിമൻസ് റൺ സംഘടിപ്പിക്കുന്നത്. ദുബൈ സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് നടന്ന വാർത്തസമ്മേളനത്തിൽ ദുബൈ സ്പോർട്സ് കൗൺസിൽ അസി. സെക്രട്ടറി ജനറൽ നാസർ അമൻ അൽ റഹ്മ, അത്ലറ്റിക്സ് ഫെഡറേഷൻ പ്രസിഡന്റ് മുഹമ്മദ് അൽ മുർ, പരിപാടിയുടെ സംഘാടകരായ പ്ലാൻ ബി ഗ്രൂപ്പിന്റെ സ്ഥാപകനും പ്രസിഡന്റുമായ ഡോ. ഹർമീക് സിങ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.