????????? ???????? ????????????? ???????? ????? ??????????????

ഉപരിതല മത്സ്യബന്ധനത്തിന് കർശന നിയന്ത്രണം; അബൂദബിയിൽ ‘ഡുഗോങ്സ്’ മരണ നിരക്ക് കുറഞ്ഞു

അ​ബൂ​ദ​ബി: ത​ല​സ്ഥാ​ന എ​മി​റേ​റ്റി​ലെ സ​മു​ദ്ര മേ​ഖ​ല​ക​ളി​ൽ വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ഉ​പ​രി​ത​ല മ​ത്സ് യ​ബ​ന്ധ​ന​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന സ​മു​ദ് ര ജീ​വി​യാ​യ ‘ഡു​ഗോ​ങ്സി​​െൻറ’ മ​ര​ണ നി​ര​ക്ക് കു​റ​ക്കാ​നാ​യെ​ന്ന് അ​ബൂ​ദ​ബി പ​രി​സ്ഥി​തി ഏ​ജ​ൻ​സി.
2019-2020 പീ​ക്ക് സീ​സ​ണി​ൽ ‘ഹി​യാ​ലി’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഡു​ഗോ​ങ്സു​ക​ളു​ടെ പ​ത്ത് മ​ര​ണ​മാ​ണ് രേ​ഖ​പ്പെ​ടു​ത ്തി​യ​ത്. വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ഡു​ഗോ​ങ്സ്, ക​ട​ലാ​മ​ക​ൾ എ​ന്നി​വ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ഫ​ല​പ്ര​ദ ന​ട​പ​ടി​യു​ടെ തെ​ളി​വാ​ണി​ത്. മു​ൻ സീ​സ​ണി​ൽ ഡു​ഗോ​ങ്സു​ക​ളു​ടെ മ​ര​ണ നി​ര​ക്ക് 23 ആ​യി​രു​ന്നു​വെ​ന്നും പ​രി​സ്ഥി​തി ഏ​ജ​ൻ​സി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.അ​ബൂ​ദ​ബി​യി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ​ക്കും ദ്വീ​പു​ക​ൾ​ക്കും സ​മീ​പ​മാ​ണ് ഏ​റ്റ​വു​മ​ധി​കം ഡു​ഗോ​ങ്സു​ക​ളെ കാ​ണ​പ്പെ​ടു​ന്ന​ത്. അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലെ സ​മു​ദ്ര മേ​ഖ​ല​ക​ളി​ൽ ഉ​പ​രി​ത​ല മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വ​ല​ക​ൾ വ​ല​യം ചെ​യ്തു​ള്ള രീ​തി പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചി​രു​ന്നു.
അ​തു​കൊ​ണ്ടാ​ണ് ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഡു​ഗോ​ങ്സ് മ​ര​ണ​നി​ര​ക്ക് അ​ഞ്ചു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ൽ രേ​ഖ​പ്പെ​ടു​ത്താ​നാ​യ​ത്. 2019-2020 പീ​ക്ക് സീ​സ​ണി​ൽ പ​ത്തു മ​ര​ണ​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.


ഒ​ക്ടോ​ബ​ർ മു​ത​ൽ മേ​യ് അ​വ​സാ​നം വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന സീ​സ​ണി​ൽ വ​ല​ക​ൾ വ​ല​യം ചെ​യ്ത ഉ​പ​രി​ത​ല മ​ത്സ്യ​ബ​ന്ധ​നം നി​യ​ന്ത്രി​ച്ച​തി​​െൻറ വി​ജ​യ​മാ​ണി​തെ​ന്ന് അ​ബൂ​ദ​ബി പ​രി​സ്ഥി​തി ഏ​ജ​ൻ​സി ടെ​റ​സ്ട്രി​യ​ൽ ആ​ൻ​ഡ് മ​റൈ​ൻ ബ​യോ​ഡൈ​വേ​ഴ്സി​റ്റി ആ​ക്ടി​ങ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ അ​ഹ​മ്മ​ദ് അ​ൽ ഹാ​ഷ്മി പ​റ​ഞ്ഞു.
സ​മു​ദ്ര പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​ത്സ്യ റി​സ​ർ​വു​ക​ളി​ൽ അ​ന​ധി​കൃ​ത മ​ത്സ്യ​വ​ല ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​ണ്ടെ​ത്തു​ന്ന​തി​ന് ക്രി​ട്ടി​ക്ക​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ആ​ൻ​ഡ് കോ​സ്​​റ്റ​ൽ പ്രൊ​ട്ട​ക്​​ഷ​ൻ അ​തോ​റി​റ്റി​യു​മാ​യി ചേ​ർ​ന്ന് ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. സ​മു​ദ്ര വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചും പ​രി​സ്ഥി​തി നി​യ​മ​നി​ർ​മാ​ണ​ത്തി​നും അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​ന് പ​രി​സ്ഥി​തി ഏ​ജ​ൻ​സി മു​ൻ​കൈ​യെ​ടു​ത്തു. ‘ഡു​ഗോ​ങ്സ്’ മ​ര​ണ നി​ര​ക്കി​ലെ പ്ര​ക​ട​മാ​യ വ​ർ​ധ​ന നി​യ​ന്ത്രി​ക്കാ​നാ​ണ് 2018 ഡി​സം​ബ​റി​ൽ അ​ബൂ​ദ​ബി എ​മി​റേ​റ്റി​ൽ ക​ട​ലി​ൽ ഉ​പ​രി​ത​ല മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വ​ല ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ച്ച​ത്.

Tags:    
News Summary - dugongs-abudhabi-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.