എമിറേറ്റ്​സ്​ റോഡിൽ കൂട്ടിയിടിച്ച വാഹനങ്ങൾ

പൊടിക്കാറ്റ്​: 34 വാഹനങ്ങൾ കൂട്ടിയിടിച്ചു നാലു​ പേർക്ക്​ പരിക്കേറ്റു

ദുബൈ: കനത്ത പൊടിക്കാറ്റിനിടെ 34 വാഹനങ്ങൾ കൂട്ടിയിടിച്ചു. ദുബൈ എമിറേറ്റ്​സ്​ റോഡിലാണ്​ സംഭവം. നാലു​ പേർക്ക്​ പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്​. അൽഖുദ്​റ പാലത്തിനു​ സമീപമാണ്​ സംഭവം. പൊടിക്കാറ്റിനെ തുടർന്ന്​ വാഹനങ്ങൾ വേഗത കുറച്ചിരുന്നതിനാൽ കൂടുതൽ പേർക്ക്​ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെയും കനത്ത പൊടിക്കാറ്റാണ്​ അനുഭവപ്പെട്ടത്​. വാഹനങ്ങൾ പലതും റോഡരികിൽ ഒതുക്കിയിട്ടു. പൊടിക്കാറ്റി​െൻറ സമയത്ത്​ വാഹനങ്ങൾ വേഗത കുറക്കണമെന്നും കൃത്യമായ അകലം പാലിക്കണമെന്നും ദുബൈ പൊലീസ്​ ട്രാഫിക്​ വിഭാഗം ഡയറക്​ടർ ജനറൽ ബ്രിഗേഡിയർ സെയ്​ഫ്​ മുഹൈർ അൽ മസ്​റൂയി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.