ദുബൈ: തിങ്കളാഴ്ച ഉച്ചയോടെ ദുബൈയിൽ കനത്ത െപാടിക്കാറ്റ് അനുഭവപ്പെട്ടു. ഇതേസമയം യു.എ.ഇയിലെ വിവിധ ഭാഗങ്ങളിൽ മഴയും ആലിപ്പഴവർഷവുമുണ്ടായി. ദുബൈയിലും പരിസര പ്രദേശങ്ങളിലും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് കോഡ് പ്രഖ്യാപിച്ച് പൊടിക്കാറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു. അപകടകരമായ കാലാവസ്ഥ സംഭവങ്ങൾ നേരിടാൻ അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കാനും താമസക്കാരോട് നിരീക്ഷണ കേന്ദ്രം ആവശ്യപ്പെട്ടു.
ഫുജൈറയിലാണ് ആലിപ്പഴ വർഷത്തോടുകൂടിയ കനത്ത മഴ ലഭിച്ചത്. മസാഫിയിലും വലിയ രീതിയിൽ മഴ ലഭിച്ചു. ഈ സാഹചര്യത്തിൽ കിഴക്കൻ മേഖലകളിൽ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് നിരീക്ഷണ കേന്ദ്രം ആവശ്യപ്പെട്ടു. പലയിടങ്ങളിലും വാദികളിലൂടെ കനത്ത ഒഴുക്ക് രൂപപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.