അരുസ്റ്റോളേഷിയ സാധാരണയായി ഡച്ച്മാൻസ് പൈപ് എന്നാണ് അറിയപ്പെടുന്നത്. ഇങ്ങനെയൊരു ചെടിയെ കുറിച്ച് അതികമാർക്കും അറിയില്ല. ഈ ചെടിയുടെ പൂക്കൾ കാണുമ്പോൾ എല്ലാവരും കൗതുകത്തോടെയാണ് നോക്കുന്നത്. ബ്രസീലിയൻ സ്വദേശിയാണ്. ഇതിന്റെ പൂക്കൾക്ക് ചുവപ്പു കലർന്ന പർപ്പിൾ കളറാണ്. പണ്ട് കാലത്തെ ഡച്ച്മാൻസ് പൈപിനെ ഓർമപ്പെടുത്തുന്ന രൂപമാണീ ഈ പൂവിന്. അതുകൊണ്ട് തന്നെയാണ് ഈ പേരു വന്നതും. 10 സെന്റീമീറ്റർ വീതിയും 7.5 സെന്റീമീറ്റർ നീളവും ഉണ്ട് ഇതിന്റെ പൂവിന്. കുഞ്ഞു മൊട്ടുകൾ വന്ന് തുടങ്ങുമ്പോഴേ കാണാൻ നല്ല ഭംഗിയാണ്. ഒരു പ്രത്യേക മണമാണ് ഈ ചെടിക്ക്. ഹൃദയത്തിന്റെ ആകൃതിയുള്ള ഇതിന്റെ ഇലകൾക്കും നല്ല ഭംഗിയാണ് കാണാൻ.
പല തരത്തിലുള്ള അരിസ്റ്റോളേഷിയ ഉണ്ട്. ഇതിന്റെ കൊമ്പ് വെട്ടിയും അരി പാകിയും കിളിപ്പിച്ച് എടുക്കാം. ഒട്ടും ശ്രദ്ധ വേണ്ടാത്ത ഒരു ചെടിയാണിത്. നല്ല ഡ്രൈനേജ് ഉള്ള ചെട്ടിയിൽ മണ്ണും ചാണകപ്പൊടിയും ചേർത്ത് കിളിപ്പിച്ചെടുകാം.
പൈപ്പ് പോലെ കാണുന്നതിന്റെ അവസാനമായിട്ടാണ് ഇതിന്റെ പൂമ്പൊടി ഉള്ളത്. തേൻ കുടിക്കാൻ ആയിട്ട് വരുന്ന ഈച്ചകൾ അതിൽ കുടുങ്ങിപ്പോകും. ഒരു കെണി പോലെ. ഇതിന്റെ കായ്കൾ ഒരു കാപ്സ്യൂൺ ആകൃതിയിലാണുള്ളത്. അതിന്റെ പുറമെ ആറ് റിബ്സ് ഉണ്ട്. അത് തുറന്നതിനു ശേഷമേ അരികൾ എടുക്കാൻ കഴിയൂ. നമുക്ക് ബാൽക്കണിയിൽ ചെട്ടിയിൽ വളർത്താം. നല്ല രീതിയിൽ ഒരു പന്തൽ ഒരുക്കി കൊടുത്താൽ നല്ല ഭംഗിയാവും കാണാൻ. അത്യാവശ്യം സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ചെടിയാണിത്. നമുക്ക് ഇതിനെ പ്രൂൺ ചെയ്തു നിർത്താവുന്നതാണ്. ഈ ചെടി നമ്മുടെ പൂന്തോട്ടത്തിന് ഭംഗി കൂട്ടുമെന്നുറപ്പാണ്. അരുസ്റ്റോളേഷിയ എന്നാണ് ഇതിന്റെ വംശനാമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.