ദുബൈ: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായിരുന്ന ഇ. അഹ്മദിന്റെ ഓർമകൾ പങ്കുവെച്ച് ദുബൈ കണ്ണൂർ ജില്ല കെ.എം.സി.സി പ്രവർത്തകർ ഒത്തുകൂടി. മാധ്യമപ്രവർത്തകൻ എം.സി.എ നാസർ അനുസ്മരണ പ്രഭാഷണം നടത്തി. മൂന്നു പതിറ്റാണ്ട് പിന്നിട്ട പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ദുബൈ സുന്നി സെൻറർ മദ്രസ പ്രധാനാധ്യാപകൻ അബ്ദുൽ നാസർ മൗലവിക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. നാസർ മൗലവിക്ക് ജില്ല കെ.എം.സി.സിയുടെ ഉപഹാരം ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ട്രഷറർ പി.കെ. ഇസ്മായിൽ സമ്മാനിച്ചു. ഹുസൈനാർ ഹാജി എടച്ചാക്കൈ, അഡ്വ. സാജിദ് അബൂബക്കർ, ഒ. മൊയ്തു, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, അബ്ദുൽ നാസർ മൗലവി, ഇബ്രാഹിം ഫൈസി നെല്ലൂർ, കെ.വി. ഇസ്മായിൽ, മുസ്തഫ മൗലവി ചെറിയൂർ എന്നിവർ സംസാരിച്ചു. ജില്ല കെ.എം.സി.സി പ്രസിഡന്റ് ടി.പി. അബ്ബാസ് ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൈനുദ്ദീൻ ചേലേരി സ്വാഗതവും സെക്രട്ടറി മുനീർ ഐക്കോടിച്ചി നന്ദിയും പറഞ്ഞു.
അബൂദബി: അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ കെ.എം.സി.സി കണ്ണൂര്‍ ജില്ല കമ്മിറ്റി ഇ. അഹ്മദ് അനുസ്മരണം സംഘടിപ്പിച്ചു. അബൂദബി സംസ്ഥാന കെ.എം.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സാബിര്‍ മാട്ടൂല്‍ അധ്യക്ഷത വഹിച്ചു. ഇ. അഹ്മദിന്റെ മകന് റഹീസ് അഹമ്മദ് മുഖ്യാതിഥിയായി പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഷംസുദ്ദീന് നരിക്കോടന്‍, ട്രഷറര്‍ നസീര്‍ രാമന്തളി, മുഹമ്മദ് ആലം മാടായി, ഹംസ നടുവില്‍, സി.എം.കെ. മുസ്തഫ മാട്ടൂല്‍, മുഹമ്മദ് കൊളച്ചേരി, ഇസ്മായില്‍ പാലക്കോട്, താജുദ്ദീന് കമ്പില്‍, ഒ.പി. ഉമ്മര്‍കുട്ടി, അദ്നാന് മാട്ടൂല്‍, ഹുസൈനാര് മുട്ടം, റഹീസ് ചെമ്പിലോട്, സുഹൈല്‍ ചങ്ങരോത്ത്, മുഹമ്മദ് കുട്ടി കൊയ്യം, മുഹമ്മദ് കോട്ടുമുഖം, ഒ.പി. അബ്ദുറഹിമാന് മൗലവി, ഹാഫിസ് ആഷിഖ് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.