ദുബൈ: അധ്യാപകരെ സംബന്ധിച്ചിടത്തോളം കുട്ടികളെ നേരിൽ കാണുക എന്നതാണ് ഏറ്റവും സന്തേ ാഷകരമായ കാര്യം. അവരെ നേരിൽ കാണാൻ കഴിയാത്തതിെൻറ സങ്കടം ഉള്ളിലുള്ളപ്പോഴും ഇ-ലേണി ങ്ങിനെ പോസിറ്റിവായി സമീപിക്കാനാണ് താൽപര്യം. അധ്യാപകരെയും വിദ്യാർഥികളെയും സംബ ന്ധിച്ച് അത്രപരിചിതമില്ലാത്ത പഠനരീതിയാണിത്. എന്നാൽ, അടുത്തറിയുേമ്പാൾ ഇതിനോ ടുള്ള ഇഷ്ടം കൂടുന്നതായാണ് അനുഭവം.
കുറച്ചുദിവസമായി ഇ-ലോകത്താണ് ഞങ്ങൾ. കു ട്ടികളെ പഠിപ്പിക്കുന്നതിനുമുമ്പ് ഞങ്ങൾ പഠനത്തിലാണ്. നിലവിൽ പരീക്ഷണാടിസ്ഥാന ത്തിലുള്ള ക്ലാസുകളാണ് നടക്കുന്നത്. ഞായറാഴ്ച മുതൽ ടൈംടേബിൾ അനുസരിച്ചുള്ള ക്ലാസ ുകൾ തുടങ്ങും. സാധാരണ രീതിയിൽ അധ്യാപകൻ ക്ലാസെടുത്ത് മടങ്ങിയാലും കുട്ടികൾക്ക് സംശയം പിന്നെയും ബാക്കിയുണ്ടാവും. എന്നാൽ, ഇ-ലേണിങ്ങിൽ കുട്ടികൾക്ക് വീണ്ടും ക്ലാസുകൾ വീക്ഷിക്കാൻ അവസരമുണ്ട്. അവരുടെ സംശയങ്ങൾക്കുള്ള ഉത്തരം റെക്കോഡ് ചെയ്തിട്ടുണ്ടാവും. കുറച്ച് വൈകിയെത്തുന്നവർക്കുപോലും ക്ലാസ് നഷ്ടപ്പെടില്ല എന്നതാണ് ഇ-ക്ലാസുകളുടെ മറ്റൊരു ഗുണം. എെൻറ ക്ലാസിലെ കുട്ടികൾ സംശയം ചോദിച്ച് മെസേജ് അയക്കുകയോ വിളിക്കുകയോ ചെയ്യാറുണ്ട്.
എന്നാൽ, ഇ-ലേണിങ് തുടങ്ങിയതുമുതൽ അവരുടെ സംശയങ്ങൾക്കും കുറവുവന്നിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ നടക്കുന്ന ക്ലാസുകളെക്കുറിച്ച് കുട്ടികളിൽ നിന്ന് പോസിറ്റിവായ അനുഭവങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അവർക്ക് ഇ-ലേണിങ്ങുമായി എളുപ്പത്തിൽ ഇഴുകിച്ചേരാൻ കഴിയും. കുട്ടികൾ നോട്ടുകളുടെ ഫോേട്ടായെടുത്ത് ഇ-മെയിൽ അയക്കാറുണ്ട്.
അതിന് പുറമെ, നോട്ടുകൾ സബ്മിറ്റ് ചെയ്യാൻ ഒാൺലൈനിലും സൗകര്യമുണ്ട്. അതിനാൽ, നോട്ടുകൾ നഷ്ടപ്പെടില്ല. ഇ-ലേണിങ് സജീവമായാൽ വീടുകളിലെ ട്യൂഷൻ സമ്പ്രദായം േപാലും ഒഴിവാക്കാൻ സാധിക്കും. സംശയങ്ങൾക്കുള്ള മറുപടികൾ അവരുടെ മൊബൈലിലോ ടാബിലോ ലാപ്ടോപ്പിലോ റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ടാവാം. നെറ്റ്വർക് പ്രശ്നംമൂലം ക്ലാസുകളിൽ എത്താൻ വൈകുന്ന കുട്ടികൾക്കും ക്ലാസ് നഷ്ടപ്പെടില്ല.
സാധാരണ ക്ലാസ് ദിനങ്ങളെ പോലെതന്നെ ഒാരോരുത്തർക്കും അറ്റൻഡൻസ് ഉണ്ടാവും. സൂം, മൈക്രോസോഫ്റ്റ് ടീം എന്നീ ആപ്പുകളാണ് സാധാരണയായി ഉപയോഗിക്കുന്നത്. സൗകര്യമുള്ളവർ രണ്ടും ഇടകലർത്തി ഉപേയാഗിക്കുന്നതാവും നല്ലത്. ഒരിടത്ത് നെറ്റ്വർക് പ്രശ്നം ഉണ്ടായാലും മറ്റൊരിടത്ത് ക്ലാസ് ശ്രവിക്കാൻ പറ്റും.
അധ്യാപകരെ സംബന്ധിച്ചിടത്തോളം ജോലിഭാരം ഇരട്ടിയാണ്. ഇത് വഴങ്ങിവരുന്നതുവരെ ജോലി ഭാരമുണ്ടാവും. ഹോംവർക്ക് പോലുള്ളവ ഒാൺലൈൻ ആയി ഉപയോഗിക്കാവുന്ന രീതിയിൽ സജ്ജീകരിക്കണം. ക്ലാസ് തുടങ്ങുന്നതിനുമുമ്പ് കാര്യമായ മുന്നൊരുക്കങ്ങൾ നടത്തണം. ഇരുന്ന് പഠിപ്പിക്കേണ്ടിവരുന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ടാവുന്നത്. നല്ല അധ്യാപകർ ഒരിടത്ത് ഇരുന്ന് ക്ലാസ് എടുക്കാറില്ല. കുട്ടികൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നവരാണ് മികച്ച അധ്യാപകർ.
എന്നാൽ, ഇ-ലേണിങ്ങിൽ മണിക്കൂറുകളോളം ഇരുന്ന് പഠിപ്പിക്കുക എന്നത് ദുഷ്കരമായിരിക്കും. ആരോഗ്യപരമായും മാനസികപരമായും തൃപ്തി ലഭിക്കുന്നത് നടന്ന് പഠിപ്പിക്കുേമ്പാഴാണ്. കമ്പ്യൂട്ടറിലേക്ക് ഒരുപാട് സമയം നോക്കേണ്ടി വരുേമ്പാൾ കണ്ണിനുണ്ടാവുന്ന പ്രശ്നങ്ങളും ഇതിെൻറ പോരായ്മയാണ്. എന്നാൽ, കുട്ടികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാകാൻ സാധ്യതയില്ല. അവർക്ക് മൊബൈലും ടാബും കമ്പ്യൂട്ടറും ഉപയോഗിച്ച് നമ്മളേക്കാൾ ശീലമുണ്ട്.
അധ്യാപകർ എന്താണ് പഠിപ്പിക്കുന്നത് എന്നത് രക്ഷിതാക്കൾക്കും കാണാൻ സാധിക്കും. അതുവഴി, കുട്ടികളുടെ സംശയങ്ങൾ തീർക്കാനും അവരെ വീട്ടിലിരുത്തി പഠിപ്പിക്കാനും രക്ഷിതാക്കൾക്ക് കഴിയും. ചെറിയ ക്ലാസിലെ കുട്ടികൾ ഇ-ലേണിങ്ങിൽ പെങ്കടുക്കുേമ്പാൾ രക്ഷിതാക്കളും നിർബന്ധമായും അവർക്കൊപ്പം ഇരിക്കണം. രണ്ടോ മൂന്നോ കുട്ടികൾ ഉള്ളവർ അതിനനുസരിച്ച് ടൈംടേബിൾ ക്രമീകരിക്കണം. ഇക്കാര്യം അധ്യാപകരോട് സംസാരിക്കാൻ മടിക്കരുത്. കുട്ടികൾക്ക് ആവശ്യമായ പഠനസാമഗ്രികൾ ഉണ്ടെന്ന് രക്ഷിതാക്കളും അധ്യാപകരും ഉറപ്പുവരുത്തണം. ചില സ്കൂളുകൾ ടാബുകൾ നേരത്തെ തന്നെ നിർബന്ധമാക്കിയിരുന്നു. അധ്യാപകർക്ക് ലാപ്ടോപ് അടക്കമുള്ള സൗകര്യങ്ങളും നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.