അജ്മാന്: ഇ-വേസ്റ്റ് നിർമാര്‍ജനത്തിനു പുതിയ പദ്ധതിയുമായി അജ്മാന് നഗരസഭ. സുരക്ഷിതമായി നിർമാര്‍ജനത്തിന് വേണ്ടി ഇലക്ട്രോണിക് മാലിന്യങ്ങൾ നഗരസഭയുടെ ആഭിമുഖ്യത്തില്‍ സംഭരിക്കും. ഇതിനായി എമിറേറ്റിലെ വിവിധ കേന്ദ്രങ്ങള്‍ക്ക് സമീപം സംഭരണ പെട്ടികള്‍ സ്ഥാപിച്ചു. അജ്മാനിലെ സിറ്റി സെൻറർ, ഫിഷർമാൻ സൊസൈറ്റി, നെസ്റ്റോ സെൻറർ (അൽ റഖായിബ്), അജ്മാൻ ബയോ ഫെർട്ടിലൈസേഴ്സ് ഫാക്ടറി, പരിസ്ഥിതി വികസന വകുപ്പ് കെട്ടിടം എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ഇ -വേസ്റ്റ് സംഭരണികള്‍ സ്ഥാപിച്ചിരിക്കുന്നത്.
അജ്മാന് നഗരസഭയുടെ ആഭിമുഖ്യത്തിലുള്ള മാലിന്യ ശേഖരണ കേന്ദ്രങ്ങളെക്കുറിച്ച വിവരങ്ങൾ ജനങ്ങളെ പരിചയപ്പെടുത്തുന്നതിന് സാമൂഹിക മാധ്യമങ്ങള്‍, ലഘുലേഖ, എസ്.എം.എസ് എന്നിവ വഴി പ്രചാരണം നടത്തും. ആഗസ്റ്റ് 10 വരെ ഈ സംരംഭം തുടരുമെന്ന് പൊതുജനാരോഗ്യ പരിസ്ഥിതി മേഖല എക്സി. ഡയറക്ടർ ഖാലിദ് മുഈന്‍ അൽ ഹോസനി സൂചിപ്പിച്ചു. ഇത്തരത്തില്‍ സംഭരിക്കുന്ന ഇ-വേസ്റ്റുകള്‍ പരിസ്ഥിതിസൗഹൃദപരമായി സംസ്കരിക്കുകയും പുനരുപയോഗം സാധ്യമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇ-മാലിന്യങ്ങളെക്കുറിച്ചും അതിെൻറ പ്രതികൂല പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ചും ശരിയായ രീതിയിൽ എങ്ങനെ പുനരുപയോഗം ചെയ്യുന്നുവെന്നും ഇതിൽ നിന്ന് എന്ത് നേട്ടമുണ്ടാക്കാമെന്നും ജനങ്ങളെ ബോധവാന്മാരാക്കുകയാണ് ഈ സംരംഭത്തിെൻറ ലക്ഷ്യം.
അനുചിതമായി പുറന്തള്ളുന്ന മിക്ക ഇ-മാലിന്യങ്ങളിലും ചിലതരം ദോഷകരമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നും അത്തരം വസ്തുക്കളുടെ വർധന മനുഷ്യെൻറ ആരോഗ്യത്തിനും പരിസ്ഥിതിക്കും വലിയ അപകടമുണ്ടാക്കുമെന്നും ആരോഗ്യം സംരക്ഷിക്കുന്നതിനും പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനും ഫലപ്രദമായ പുനരുപയോഗ മാർഗങ്ങള്‍ ഉപയോഗിക്കുന്നത് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ലോകമെമ്പാടുമുള്ള ഇ-മാലിന്യങ്ങൾ ഏകദേശം 53.6 ദശലക്ഷം മെട്രിക് ടൺ വരെയാണ്. 2030 ഓടെ ഇ-മാലിന്യത്തിെൻറ അളവ് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.