ഹെപ്പറ്റൈറ്റിസ് നേരത്തേ കണ്ടെത്തുന്നത് പ്രധാനം –ആരോഗ്യ മന്ത്രാലയം

അബൂദബി: ഹെപ്പറ്റൈറ്റിസ് വൈറസ് ബാധ നേരത്തേ കണ്ടുപിടിക്കുന്നത് ചികിത്സയുടെ വിജയത്തിന് പ്രധാനമാണെന്ന് യു.എ.ഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം. ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ചാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

ഹെപ്പറ്റൈറ്റിസ് സി നേരത്തേ കണ്ടുപിടിക്കുന്നതി​െൻറ പ്രാധാന്യം എടുത്തുകാണിക്കുന്നതിന് പ്രത്യേക ബോധവത്​കരണ കാമ്പയിനും മന്ത്രാലയം ആരംഭിച്ചു. രോഗം സംബന്ധിച്ച ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കുറവ് രോഗബാധിതരുള്ള രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. രോഗനിർണയം നടത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ഏറ്റവും പുതിയ രീതികളെക്കുറിച്ച്​ ആരോഗ്യ സംരക്ഷണ ദാതാക്കളെ നിരന്തരം പരിശീലിപ്പിക്കുന്നതായും വൈറസ് വ്യാപനം കുറക്കുന്നതിന് മികച്ച പ്രതിരോധ മാർഗങ്ങൾ പ്രയോഗിക്കുന്നതായും മന്ത്രാലയം വെളിപ്പെടുത്തി.

അടിസ്ഥാന പ്രതിരോധ കുത്തിവെപ്പുകളിൽ ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനേഷൻ ഉൾപ്പെടുത്തിയ മധ്യപൂർവദേശത്തെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് യു.എ.ഇ. രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന ആരോഗ്യ പ്രവർത്തകരിൽ ഹെപ്പറ്റൈറ്റിസ് ബി, സി പരിശോധന നടത്തുന്നുണ്ട്​. ബാർബർഷോപ്പുകൾ, ബ്യൂട്ടി സലൂണുകൾ, ഹെൽത്ത് ക്ലബുകൾ എന്നിവയിലെ തൊഴിലാളികൾക്ക്​ ഹെപ്പറ്റൈറ്റിസ് സി പരിശോധനകളും നടത്തുന്നുണ്ട്​.

Tags:    
News Summary - Early detection of hepatitis is important - Ministry of Health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.