ദു​ബൈ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ‘ഇ​സ്​​റോ’ മു​ൻ ശാ​സ്ത്ര​ജ്ഞ​നും മ​ർ​ക​സ് നോ​ള​ജ് സി​റ്റി​യു​ടെ സി.​ഇ.​ഒ​യു​മാ​യ ഡോ. ​അ​ബ്ദു​ൽ സ​ലാം

മു​ഹ​മ്മ​ദി​നെ ആ​ദ​രി​ക്കു​ന്നു

മു​ന്ന​റി​യി​പ്പ്​ സം​വി​ധാ​ന​ങ്ങ​ൾ​ക്ക്​ ദു​ര​ന്ത​ങ്ങ​ളു​ടെ വ്യാ​പ്തി കു​റ​ക്കാ​നാ​വും -ഡോ. ​അ​ബ്ദു​ൽ സ​ലാം മു​ഹ​മ്മ​ദ്

ദു​ബൈ: ന​വീ​ന​മാ​യ മു​ന്ന​റി​യി​പ്പ്​ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ വ​ലി​യ മാ​നു​ഷി​ക ദു​ര​ന്ത​ങ്ങ​ളു​ടെ വ്യാ​പ്തി കു​റ​ക്കാ​നാ​വു​മെ​ന്ന്​ ‘ഇ​സ്​​റോ’ മു​ൻ ശാ​സ്ത്ര​ജ്ഞ​നും മ​ർ​ക​സ് നോ​ള​ജ് സി​റ്റി​യു​ടെ സി.​ഇ.​ഒ​യു​മാ​യ ഡോ. ​അ​ബ്ദു​ൽ സ​ലാം മു​ഹ​മ്മ​ദ്.

അ​ടു​ത്തി​ടെ ജ​നീ​വ​യി​ൽ ന​ട​ന്ന യു.​എ​ന്നി​ന്റെ വേ​ൾ​ഡ് അ​സോ​സി​യേ​ഷ​ൻ ഫോ​ർ സ​സ്‌​റ്റെ​യ്‌​ന​ബി​ൾ ഡെ​വ​ല​പ്‌​മെ​ന്റി​ന്റെ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്ത അ​ദ്ദേ​ഹം ദു​ബൈ​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. മു​ന്ന​റി​യി​പ്പ്​ സം​വി​ധാ​ന​ങ്ങ​ൾ വ​ഴി ദു​ര​ന്ത​ങ്ങ​​ൾ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​മെ​ന്ന്​ ജ​പ്പാ​ൻ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ മാ​തൃ​ക മു​ന്നി​ലു​ണ്ട്.

ഇ​ത്​ ന​മു​ക്കും പ​രീ​ക്ഷി​ക്കാ​വു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. വ​യ​നാ​ട്​ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ന്ന​റി​യി​പ്പ്​ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന്​ സ​ഹാ​യം ചെ​യ്യാ​മെ​ന്ന്​ അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്​ -അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കോ​ഴി​ക്കോ​ടു​ള്ള മ​ർ​ക​സ് നോ​ള​ജ് സി​റ്റി​യി​ലെ വി​ക​സ​നം യു.​എ​ന്നി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക്​ അ​നു​സൃ​ത​മാ​ണെ​ന്നും ഒ​രു സു​സ്ഥി​ര ന​ഗ​ര​ത്തി​ന്‍റെ ആ​ഗോ​ള മാ​തൃ​ക സ്ഥാ​പി​ക്കു​ന്ന​തി​ൽ വി​ജ​യി​ക്കാ​നാ​യെ​ന്നും ഡോ. ​അ​ബ്ദു​ൽ സ​ലാം പ​റ​ഞ്ഞു. അ​ദ്ദേ​ഹം ചെ​യ​ർ​മാ​നാ​യ ദു​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ‘മ​ഫാ​സ’ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ്സാ​ണ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​ത്.

ഇ​രു​പ​തി​ല​ധി​കം പ​രി​ച​യ​സ​മ്പ​ന്ന​രാ​യ പ്ര​ഫ​ഷ​ന​ലു​ക​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ ബ​ല​ത്തി​ൽ, ‘മ​ഫാ​സ’​യി​ൽ ഓ​രോ നി​ക്ഷേ​പ​വും സു​ര​ക്ഷി​ത​വും വ​രു​മാ​നം ന​ൽ​കു​ന്ന​തും ഉ​യ​ർ​ന്ന പ്ര​തി​ഫ​ല​ദാ​യ​ക​വു​മാ​ണെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച സ​ഹ​സ്ഥാ​പ​ക​നും സി.​ഇ.​ഒ​യു​മാ​യ ഐ​ജാ​സ് അ​ഹ​മ്മ​ദ് ഖാ​ൻ പ​റ​ഞ്ഞു.

നി​ക്ഷേ​പ പ​ദ്ധ​തി​യി​ൽ​പ്പോ​ലും മൗ​ലി​ക​വും സു​സ്ഥി​ര​വു​മാ​യ ആ​ശ​യ​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ഡോ. ​അ​ബ്ദു​ൽ സ​ലാം കാ​ഴ്ച​വെ​ക്കു​ന്ന​തെ​ന്ന് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ എ.​ആ​ർ. അ​ൻ​സാ​ർ ബാ​ബു പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ യു.​എ.​ഇ​യി​ലെ സാ​മൂ​ഹി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ ഡോ. ​അ​ബ്ദു​ൽ സ​ലാ​മി​നെ ആ​ദ​രി​ച്ചു. കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ. ​അ​ബ്ദു​ൽ ല​ത്തീ​ഫ്, വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​ൻ ഡോ. ​നി​സാം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Early warning systems can reduce the extent of disasters -Dr Abdul Salam Muhammad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.