അജ്മാൻ: യു.എ.ഇ പൊതുമാപ്പുമായി ബന്ധപ്പെട്ട് അജ്മാൻ കെ.എം.സി.സിയിൽ ഹെൽപ് ഡെസ്ക് സേവനം ലഭ്യമാണ്. അജ്മാനിലെ സേവനങ്ങൾക്ക് കെ.എം.സി.സി ഓഫിസിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ഫൈസൽ കരീം വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് 050 182 3561, 055 803 9509, 050 876 0685 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.ഫുജൈറ കെ.എം.സി.സി
ഫുജൈറ: യു.എ.ഇ പൊതുമാപ്പ് പ്രഖ്യാപിച്ചതോടെ ഫുജൈറ കെ.എം.സി.സി യുടെ ഹെൽപ് ഡെസ്ക് സജ്ജമായതായി ഫുജൈറ കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് മുബാറക് കോക്കൂർ അറിയിച്ചു.പൊതു മാപ്പുമായി ബന്ധപ്പെട്ട എല്ലാ നിർദേശങ്ങൾക്കും സഹായങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാൻ കെ.എം.സി.സി അധികൃതർ അറിയിച്ചു. മുബാറക്ക് കോക്കൂർ: 050549979, സി.കെ അബൂബക്കർ: 0505206301, അഡ്വ. മുഹമ്മദ് അലി: 0506709252.
ഉമ്മുൽ ഖുവൈൻ: പൊതുമാപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സൗകര്യം ഉപയോഗപ്പെടുത്തുന്നവർക്ക് സഹായവുമായി ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷനിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചതായി പ്രസിഡന്റ് സജ്ജാദ് നാട്ടിക അറിയിച്ചു. എമിറേറ്റിലെ ഐ.സി.പി ഓഫിസിന്റെ പ്രവർത്തന സമയം മുഴുവൻ ഹെൽപ് ഡെസ്കിന്റെ സഹായവും ലഭ്യമാകും. ആവശ്യക്കാർക്ക് താഴെ കൊടുത്ത നമ്പറുകളിൽ സഹായത്തിനായി ബന്ധപ്പെടാം.
ഇതുകൂടാതെ പൊതുമാപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി ലേബർ ക്യാമ്പുകളിലും മറ്റും ലഘുലേഖകൾ വിതരണം ചെയ്യാനും തീരുമാനിച്ചതായി സജ്ജാദ് കൂട്ടിച്ചേർത്തു. റാഷിദ് പൊന്നാടി: 0503080609, നവാസ് ഹമീദ്: 0564949910, സുധീർ എ.വി.എം: 0502876606, അബു റഹിം: 0509775525, വിദ്യാധരൻ: 0505761195.
അബൂദബി: യു.എ.ഇ സർക്കാർ നടപ്പിലാക്കുന്ന പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നതിന് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നതിന് ഇന്ത്യൻ ഇസ് ലാമിക് സെന്ററിൽ ഇന്ന് മുതൽ ഹെൽപ്പ് ഡെസ്ക് ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പബ്ലിക് റിലേഷൻസ് വിംങിന്റെ ആഭിമുഖ്യത്തിലാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുക. വൈകിട്ട് ഏഴ് മണിക്ക് ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കപ്പെടുന്ന ഹെൽപ്പ് ഡെസ്കിന്റെ സേവനം പൊതുമാപ്പ് കാലയളവിൽ ഉടനീളം ലഭ്യമാവും.
രേഖകളുടെ കാലാവധി കഴിഞ്ഞവർക്ക് നാട്ടിൽ പോവുന്നതിന് ഔട്ട് പാസ് അനുവദിക്കും. അല്ലാത്തവർക്ക് രേഖകൾ നിയമാനുസൃതമാക്കി യു.എ. ഇയിൽ തുടരാനും സാധിക്കും. ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ ഇസ്ലാമിക് സെന്റർ സദാ സന്നദ്ധമാന്നെന്നും പ്രവാസികൾ യു. എ. ഇ. സർക്കാർ ഏർപ്പെടുത്തിയ ഈ കാലയളവ് പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.