സ​ജ​​ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ എ​സ്.​ആ​ർ.​ടി.​എ നി​ർ​മി​ച്ച പു​തി​യ റോ​ഡ്

ഷാ​ർ​ജ​യി​ൽ 9.5 കി​ലോ​മീ​റ്റ​ർ റോ​ഡ്​ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി

ഷാ​ർ​ജ: എ​മി​റേ​റ്റി​ലെ സ​ജ​​ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ 9.5 കി​ലോ​മീ​റ്റ​ർ ​നീ​ള​ത്തി​ൽ റോ​ഡ്​ നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​താ​യി ഷാ​ർ​ജ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (എ​സ്.​ആ​ർ.​ടി.​എ) അ​റി​യി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ലൂ​ടെ നി​ശ്ച​യി​ച്ച സ​മ​യ​ത്തി​ന​കം​ത​ന്നെ വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യ​താ​യി എ​സ്.​ആ​ർ.​ടി.​എ ചെ​യ​ർ​മാ​ൻ എ​ൻ​ജീ​നി​യ​ർ യൂ​സു​ഫ്​ ഖാ​മി​സ്​ അ​ൽ ഉ​ത്​​മാ​നി പ​റ​ഞ്ഞു.

ര​ണ്ട്​ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ്​ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്​​. അ​ൽ ദൈ​ദ് റോ​ഡി​ലെ ഇ​ന്‍റ​ർ​സെ​ക്ഷ​ൻ ന​മ്പ​ർ എ​ട്ടി​ൽ​നി​ന്ന് സ​ജ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ​യി​ലേ​ക്കാ​ണ്​ പു​തി​യ ഒ​രു റോ​ഡ്​ നി​ർ​മി​ച്ച​ത്. 2.2 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലും 7.4 മീ​റ്റ​ർ വീ​തി​യി​ലു​മാ​യി ര​ണ്ട്​ ലൈ​നു​ക​ളാ​ണ്​ ഈ ​റോ​ഡി​ൽ പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഇ​രു റോ​ഡു​ക​ൾ​ക്കു​മി​ട​യി​ൽ 12 മീ​റ്റ​ർ വീ​തി​യി​ൽ മീ​ഡി​യ​നും നി​ർ​മി​ച്ചി​ട്ടു​ണ്ട്.

കൂ​ടാ​തെ കാ​ൽ​ന​ട​ക്കാ​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി സി​ഗ്​​ന​ലു​ക​ളോ​ടു​കൂ​ടി​യ നാ​ല്​ സീ​ബ്ര ലൈ​നു​ക​ളും​ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​ധാ​ന റൗ​ണ്ട്​ എ​ബൗ​ട്ടി​ൽ ആ​റ്​ ചെ​റു പാ​ത​ക​ളും ര​ണ്ട്​ യു ​ടേ​ണു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പു​തി​യ റോ​ഡു​ക​ൾ വ​രു​ന്ന​തോ​ടെ സ​ജ​ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ​യി​ൽ ട്ര​ക്കു​ക​ളു​ടെ​യും വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളു​ടെ​യും അ​ട​ക്കം ഗ​താ​ഗ​ത ഒ​ഴു​ക്ക്​ കൂ​ടു​ത​ൽ സു​ഗ​മ​മാ​കും.

റോ​ഡി​ന്‍റെ ര​ണ്ട്​ സൈ​ഡി​ലും ആ​റ്​ ബ​സ്​ സ്റ്റോ​പ്പു​ക​ളു​ടെ നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. കൂ​ടാ​തെ പ​ള്ളി​യു​ടെ സ​മീ​പ​ത്താ​യി 144 വാ​ഹ​ന​ങ്ങ​ൾ​ക്ക്​ പാ​ർ​ക്ക്​ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ എ​സ്​.​ആ​ർ.​ടി.​എ അ​റി​യി​ച്ചു.സ​ജ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്താ​യി ശേ​ഷി​ക്കു​ന്ന ഭാ​ഗ​ത്ത്​ ഓ​രോ ദി​ശ​യി​ലും ര​ണ്ട് പാ​ത​ക​ളു​ള്ള സിം​ഗ്ൾ കാ​രേ​ജ്‌​വേ​ക​ളാ​ണ്​ നി​ർ​മി​ച്ച​ത്.

3.8 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ഈ ​റോ​ഡി​ൽ അ​സ്ഫാ​ൽ​റ്റ് ഷോ​ൾ​ഡ​റു​ക​ൾ, വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള സം​ര​ക്ഷ​ണ വേ​ലി, ലൈ​റ്റി​ങ്​ തൂ​ണു​ക​ൾ​ക്കു​ള്ള അ​ടി​ത്ത​റ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. ഇ​ത്​ കൂ​ടാ​തെ ര​ണ്ട്​ ദി​ശ​യി​ലേ​ക്കും ര​ണ്ട്​ ലൈ​നു​ക​ളു​ള്ള​ ​ 7.3 മീ​റ്റ​ർ വീ​തി​യി​ൽ 3.5 കി​ലോ​മീ​റ്റ​ർ റോ​ഡി​ന്‍റെ നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​യി. 

Tags:    
News Summary - 9.5 km road construction completed in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.