ഫുജൈറ: ഫുജൈറയിലെ ഗ്രാമപ്രദേശമായ ദദ്നയിലും സമീപപ്രദേശങ്ങളിലും 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യു.എ.ഇ നാഷനൽ മെറ്റീരിയോളജി സെന്റർ അറിയിച്ചു. ശനിയാഴ്ച രാവിലെ 10.51നാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂമിക്കടിയിൽ അഞ്ചു കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഫുജൈറയിൽ ഇടക്കിടെ ഇത്തരം ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ടെങ്കിലും താമസക്കാർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.