അബൂദബി: ഭൂകമ്പത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ട 10 സിറിയക്കാര്‍ വിദഗ്ധ ചികിത്സക്കായി അബൂദബിയിലെത്തി. പ്രത്യേക വിമാനത്തിലാണ് ഇവര്‍ അബൂദബിയിലെത്തിയത്.
ഡോക്ടര്‍മാര്‍, അനസ്തേഷ്യോളജിസ്റ്റുമാര്, ടെക്നീഷ്യന്മാര്, പാരാമെഡിക്കല്‍ സംഘം എന്നിവർ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. നവീന മെഡിക്കല്‍ ഉപകരണങ്ങളും വിമാനത്തില്‍ സജ്ജീകരിച്ചിരുന്നു. യു.എ.ഇ സര്‍ക്കാറിന്റെ സന്നദ്ധവിഭാഗമായ എമിറേറ്റ്സ് ക്രസന്റാണ് ഇവരെ അബൂദബിയിലെത്തിക്കുന്ന ദൗത്യത്തിന് ചുക്കാന്‍പിടിച്ചത്.
യു.എ.ഇ രാഷ്ട്രമാതാവ് ശൈഖ ഫാത്തിമയുടെ നിര്‍ദേശപ്രകാരം സിറിയന്‍ ആരോഗ്യമന്ത്രാലയവുമായി സഹകരിച്ചാണ് എമിറേറ്റ്സ് ക്രസന്റ് ദൗത്യം നടപ്പാക്കിയത്. അഞ്ച് കുട്ടികളും അഞ്ചു മുതിര്‍ന്നവരുമാണ് വിമാനത്തിലുണ്ടായിരുന്നത്.മുതിര്‍ന്നവരെ ശൈഖ് ശഖ്ബൂത് മെഡിക്കല്‍ സിറ്റിയിലും 9, 10, 12, 14, 16 പ്രായക്കാരായ അഞ്ചു കുട്ടികളെ ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലുമായാണ് പ്രവേശിപ്പിച്ചത്. കുട്ടികളില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.